ഉരുൾ കവർന്ന്, മൺ മറഞ്ഞ സ്കൂളിലെ, കുട്ടികൾ സ്കൂൾ കലോഝവത്തിൽ നൃത്തമവതരിപ്പിക്കും.
- Posted on January 03, 2025
- News
- By Goutham prakash
- 238 Views
ഒരശനിപാതം പോലെ വന്ന ദുരന്തത്തിൽ തങ്ങളുടെ സഹപാഠികൾ മൺ മറഞ്ഞതിന്റെ നൊമ്പരം മായന്നേ ഉള്ളു.
വയനാട്ടിലെ ഉരുൾ കവർന്നത്, സഹപാഠികളേയും പ്രിയപ്പെട്ട സ്കൂളും പ്രകൃതിക്കലിയിൽ ഇല്ലാതായി.
നഷ്ടമായ ഉറ്റവരേയും അതിജീവന പാതയുമെല്ലാം വിഷയമാക്കിയാണ് നൃത്ത ശിൽപമൊരുങ്ങുന്നത്. ജില്ലാ കലോത്സവത്തിൽ നൃത്തമവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്ത ശിൽപവുമായി ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോൽസവത്തിൽ പങ്കെടുക്കുന്നത്.
,,വെള്ളമാർമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ,,, എന്നു തുടങ്ങുന്ന വരികളിൽ ഇന്നലെയുടെ സൗന്ദര്യവും ദുരന്തങ്ങളുടെ നടുക്കുന്ന ഓർമകളും അതി ജീവനത്തിന
സ്വപ്നങ്ങളുമെല്ലാം പറയുന്നുണ്ട്. ദുരന്ത ബാധിതരുടെ അതിജീവനത്തിനായുള്ള പോരാട്ടം കൗമാര കലോത്സവ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മേപ്പാടിയിൽ പ്രവർത്തിക്കുന്ന വെള്ളാർമല ജി.വി.എച്ച്.എസ് ലെ വിദ്യാർഥികളും അധ്യാപകരും.
ദുരന്തം നൊമ്പരമായ മക്കൾ മനോഹരമായ തങ്ങളുടെ നാടിനെ കുറിച്ചും സ്കൂളിനെ കുറിച്ചും പാടി, നൃത്തമാടി അരങ്ങിനെ ഉണർത്തും.
സി.ഡി. സുനീഷ്.
