മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സ്വർണ്ണ കിരീടം പുരസ്‌കാരം - കൃപാലയാ സ്പെഷ്യൽ സ്കൂൾ പുൽപള്ളിക്ക്‌!!!.

കോവിഡ് -19 കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സ്‌ വഴിയും, വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചും ഇവിടുത്തെ അധ്യാപകർ പഠന പ്രവർത്തനം നടത്തി പോരുന്നു.

വയനാട് ജില്ലയിലെ  പുൽപള്ളിയിൽ സ്ഥിതി ചെയ്യുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്‌ പരിശീലനം നൽകുന്ന സ്കൂൾ ആണ് കൃപാലയാ സ്പെഷ്യൽ സ്കൂൾ.ദിവ്യകാരുണ്യ ആരാധന കോൺഗ്രിഗേഷന്റെ (S. A. B. S ) മാനന്തവാടി പ്രൊവിൻസിന്റെ  കീഴിൽ 2001 - ൽ കൃപലയാ സ്പെഷ്യൽ സ്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ 5 - വിദ്യാർത്ഥികൾ മാത്രം ഉണ്ടായിരുന്ന ഈ സ്കൂളിൽ 2021 - ആയപ്പോൾ  - 136 പൂമൊട്ടുകൾ പഠനം നടത്തി വരുന്നു.

വിവിധ മേഖലയിൽ പ്രാവീണ്യം നേടിയ അദ്യാപകരാണ് ഇവിടുത്തെ വിദ്യാർഥികൾ ക്ക്‌ പരിശീലനം നൽകി വരുന്നത്.സ്പെഷ്യൽ സ്കൂളു കൾക്ക് കിട്ടിയ "തേൻ കൂട് " എന്ന പഠന പദ്ധതിയുടെ പഠന പ്രവർത്തനം ഈ കാലയളവിൽ ഇവിടെ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് ഇരിക്കുന്നു.സ്പീച് തെറാപ്പി,ഫിസിയോ തെറാപ്പി എന്നിവയുടെ സേവനം ഇവിടുത്തെ വിദ്യാർത്ഥി കൾക്ക് നൽകി പോരുന്നു.

18 - വയസ്സിനു മുകളിൽ ഉള്ള വിദ്യയാർഥികൾക്ക്‌ വൊക്കേഷനൽ ട്രെയിനിങ്ൻ്റെ ഭാഗമായി L.E.D ബൾബ് നിർമാണം,സോപ്പ് ലോഷൻ നിർമാണം,ഡോൾ മേക്കിങ്,ബുക്ക്‌ ബൈൻഡിംഗ്,പേപ്പർ ഗ്ലാസ്‌ - പ്ലേറ്റ് നിർമാണം , ഫ്ലവർ അറേഞ്ച്മെന്റ്,വേസ്റ്റ് മെറ്റീരിയൽ നിർമാണം എന്നിവയിൽ കൃപലയാ സ്കൂളിലെ വിദ്യാർത്ഥികൾ പരിശീലനം നേടിപൊരുന്നു.ഇവർ നിർമിക്കുന്ന ബുക്കുകൾ സ്കൂളിനടുത്തുള്ള കോളേജ് കുട്ടികൾ മേടിക്കുന്നു.


യോഗ ക്ലാസ്സ്‌, ഡാൻസ് ക്ലാസ്സ്‌, സ്പോർട്സ് പരിശീലനം പരിപാടികളും കൃപാലയ സ്കൂളിൽ നടത്തി പോരുന്നു.ജില്ല ,സംസ്ഥാന, ദേശീയ തലത്തിൽ വിവിധ മാത്സാരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും കൃപാലയ സ്പെഷ്യൽ സ്കൂൾ പുൽപള്ളി കരസ്ഥ മാക്കാറും ഉണ്ട്.

വയനാട് നിയുക്ത എം.പി ശ്രീമാൻ.രാഹുൽ ഗാന്ധി കൃപാലയ സ്കൂൾ സന്ദർശിച്ച് പഠന നിലവാരം വിലയിരുത്താറുണ്ട്.2020-ഡിസംബർ-3  ഭിന്നശേഷി ദിനത്തിൽ മുൻകേരളാ മുഖ്യമന്ത്രി ബഹു.ഉമ്മൻ ചാണ്ടി കൃപലയ സ്കൂൾ സന്ദർശിക്കുകയും അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും ചെയ്തു.അന്ന് അദ്ദേഹ ത്തിന്റെ ചിത്രം വരച്ച് അവിടുത്തെ ഒരു കുട്ടി നൽകുക ഉണ്ടായി.സ്കൂൾ സ്ഥാപിതമായതു മുതൽ സ്കൂൾ മാനേജ്മെന്റിനും,വിദ്യാർത്ഥികൾക്കും ഒപ്പം പ്രോത്സാഹനവുംമായി മജിഷ്യൻ .ഗോപിനാഥ് മുതുകാടും ഇവർക്കൊപ്പം ഉണ്ട്.


ഭാരത് സ്കൗട്ട് &ഗൈഡ്സ് പ്രവർത്തനം ആരംഭിച്ച ആദ്യ സ്പെഷ്യൽ സ്കൂൾ ആണ് കൃപാലയ പുൽപള്ളി.കോവിഡ് -19 കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സ്‌ വഴിയും, വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചും ഇവിടുത്തെ അധ്യാപകർ പഠന പ്രവർത്തനം നടത്തി പോരുന്നു.പ്രിൻസിപ്പൾ  സിസ്റ്റർ. അൻസിറ്റ S.A. B. S ,സ്പെഷ്യൽ സ്കൂൾ വയനാട് ജില്ലാ കോർഡിനേറ്റർ സിസ്റ്റർ.ആൻ മരിയ S A. B. S , ' തേൻ കൂട് ' പഠന പദ്ധതി സോണൽ വർക്കർ T.U ഷിബു തേൻകുന്നേൽ , പ്രത്യേക പരിശീലംനം ലഭിച്ച ആദ്യാപകരും ചേർന്നുള്ള കൂട്ടായ പ്രവർത്തന ത്തിൻ്റെ അംഗീകാരം ആണ് ഏറ്റവും നല്ല സ്പെഷ്യൽ സ്കൂളിനുള്ള "സ്വർണ കിരീടം" ബഹുമതി നേടാൻ സഹായിച്ചത്.

പുൽപള്ളി പഞ്ചായത്ത്‌, ജാതി -മത ബേധമെന്യ പുൽപള്ളിയിലെ ജനങ്ങൾ ,ചാരിറ്റി പ്രവർത്തകർ,എല്ലാരും തന്നെ സ്കൂൾ പ്രവർത്തനങ്ങൾക്ക്‌ പ്രോത്സാഹനം നൽകി ഒപ്പം നിൽക്കുന്നു.സന്യാസത്തിന്റെ  തീഷ്ണത ഉൾക്കൊണ്ട്‌ ഭിന്നശേഷിക്കാരായ  കുട്ടികൾക്ക് വേണ്ടി പരിശീലനം നൽകി, അവരെ  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ട് വരുന്ന   ഈ ദിവ്യകാരുണ്യ ആരാധനാ സിസ്റ്റേഴ്സ്നെയും, ഇവിടുത്തെ ഒരു കൂട്ടം അദ്ധ്യാപകരെയും നമ്മൾ കാണാതെ പോകരുത്...ഇവർക്ക് ബിഗ് സല്യൂട്ട്..


പ്രതിസന്ധിയെ അതിജീവിക്കാൻ ആശങ്കപ്പെടുന്ന വർക്ക് മാതൃകയാണ് -മരിയ.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like