പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കോഴ്‌സുകള്‍

സ്വന്തം ലേഖകൻ.

** 


കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ ജൂലൈ ഒന്നിന് കോഴ്‌സുകള്‍  ആരംഭിക്കും.


കോഴ്‌സിന്റെ പേര്, നടത്തുന്ന സ്ഥലം, പ്രായപരിധി (01.07.2025ല്‍):

സ്പെഷ്യല്‍ കോച്ചിങ് സ്‌കീം -തിരുവനന്തപുരം (18-27 വയസ്സ്), ഒ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കോഴ്‌സ് -ശാസ്താംകോട്ട, പാലക്കാട് (18-30), ഒ ലെവല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റെനന്‍സ് കോഴ്‌സ് -സുല്‍ത്താന്‍ബത്തേരി (18-30), ഓഫീസ് അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ്

-കോട്ടയം (18-30), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ് -എറണാകുളം (18-30), സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവെലപ്‌മെന്റ് അസോസിയേറ്റ് -കോഴിക്കോട് (18-30)


എല്ലാ കോഴ്‌സുകളുടെയും കാലാവധി ഒരു വര്‍ഷമാണ്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്‍ഡിന് പുറമെ പഠനസാമഗ്രികള്‍ സൗജന്യമായി നല്‍കും.


അപേക്ഷാഫാമും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും സഹിതം ദി സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്‌സി/എസ്ടി, ഗവ. മ്യൂസിക് കോളേജിന് പിന്നില്‍, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ placemenstncstvm@gmail.com എന്ന ഇ-മെയിലിലോ മെയ് 31നകം അയക്കണം. 

അപേക്ഷാഫാറത്തിനും മറ്റ് വിവരങ്ങള്‍ക്കും നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്‌സി/എസ്ടി, തിരുവനന്തപുരം എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2332113.

Author
Citizen Journalist

Goutham prakash

No description...

You May Also Like