മനോരമ ന്യൂസ് പെൺ താരം സിന്ധു ജോബി വ്യക്തിഗത സംരംഭക ക്കുള്ള ഒന്നാം സ്ഥാനവും, രണ്ട് ലക്ഷം രൂപയും നേടി .
- Posted on January 12, 2026
- News
- By Goutham prakash
- 51 Views
മനോരമ ന്യൂസ് ഗ്രാൻഡ് ഫിനാലെ വ്യക്തിഗത വനിതാ സംരംഭകക്കുള്ള ഒന്നാം സ്ഥാനവും, 2 ലക്ഷം രൂപയും, പുരസ്കാരവുമാണ് സിന്ധു ജോബിക്ക് ലഭിച്ചത്.
വയനാട്, പുൽപ്പള്ളി വേലിയമ്പത്തെ യുവ മത്സ്യ കർഷകയായ കോത വഴിയിൽ സിന്ധു ജോബീഷാണ് മനോരമ ന്യൂസിന്റെ പെൺ താരം ഗ്രാൻഡ് ഫിനാലയിൽ വ്യക്തിഗത സംരംഭക ക്കുള്ള ഒന്നാം സ്ഥാ നവും, 2 ലക്ഷം രൂപയും, പുരസ്കാരവും നേടിയത്.
30 - വനിതാ സംരംഭകത്വ കൂട്ടായ്മയിൽ നിന്നുമാണ് പെൺ താരം ഫിനാലയിൽ സിന്ധു വ്യക്തിഗത സംരംഭകയായി ഒന്നാം സ്ഥാനത്ത് എത്തിയത്.
വനമേഖല അതിരിടുന്ന പുൽപ്പള്ളി വേലിയമ്പത്ത് വന്യമൃഗങ്ങളെ പ്രതിരോധിച്ചും, ജൈവവൈവിധ്യ മേഖലയായും നടത്തുന്ന മത്സ്യകൃഷിയിൽ സിന്ധു വിജയം കൊയ്തതാണ് പെൺ താരത്തിൽ ഏറെ ശ്രദ്ധേയമായത്.
മത്സ്യകൃഷിക്കൊപ്പം, നാണ്യ വിളകളും, പുഷ്പങ്ങളും, വിവിധയിനം മുളക്കൂട്ടങ്ങളും, പഴവർഗങ്ങളും, ചേർത്തുള്ള ജൈവവൈവിധ്യ മേഖല നിലനിർത്തിക്കൊണ്ടുപോകുന്ന സിന്ധുവിന്റെ വ്യക്തിഗത സംരംഭം ഗ്രാൻഡ് ഫിനാലയിൽ ജ്യൂറിയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹയാക്കി.
ഫിഷറീസ് വകുപ്പിന്റെ ബ്ലോക്ക് തലത്തിലുള്ള യുവ മത്സ്യകർഷക പുരസ്‌കാരവും സിന്ധുവിന് ലഭിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ വേറിട്ട കൃഷി രീതികൾ അവലംബിക്കുന്ന ഭർത്താവ് ജോബീഷ് ജോസഫും, മക്കളായ ഇവാൻ, എവിൻ, എലൈന്‍ മരിയയും സിന്ധുവിന് പ്രോത്സാഹനമായി ഒപ്പം തന്നെയുണ്ട്.
