ജപ്പനീസ് സസ്യ- പ്രകൃതി ശാസ്ത്രജ്ഞനായ അകിര മിയാവാക്കി വിടവാങ്ങി

നൂതന ആശയം ലോകത്തിന് സമ്മാനിച്ച മഹാ സസ്യ  - പ്രകൃതി ശാസ്ത്രജ്ഞന് ആദരാഞ്ജലികൾ

ടോക്യോയിൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മരങ്ങൾ നട്ട് വ ളർത്തി സ്വാഭാവിക വനത്തിന് സമാനമായ കാട് സ്വന്തം  നിർമ്മിക്കാം എന്ന് ലോകത്തെ പഠിപ്പിച്ച സസ്യ-പ്രകൃതി ശാസ്ത്രജ്ഞനാണ് അകിര മിയാവാക്കി (93). ഇദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് ലോകമാകെ പരിസ്ഥിതി പ്രവർത്തകരും, സർക്കാരും 4000 - ഏക്കർ  വന ഭൂമി നിർമ്മിച്ചിട്ടുണ്ട്.

കാട്ടുതീ ലോകമെങ്ങും കാടിനെ നശിപ്പിക്കുമ്പോൾ അകിര മിയാവാക്കിയുടെ സ്വാഭാവിക വനങ്ങൾക്ക് സമാനമായ കാടുകളുടെ പ്രശസ്തി വർധിക്കുന്നു. ഇതിനൊക്കെ പുറമേ അദ്ദേഹം കാടുകൾ വളർത്തിയെടുക്കാനായി  ഒരുകോടിയിലധികം സസ്യങ്ങളുടെ വിത്തുകൾ മണ്ണിനും,  കാലാവസ്ഥയ്ക്കും അനുസരിച്ച് തരംതിരിച്ച്, വിത്ത് ബാങ്കിൽ സൂക്ഷിച്ചിരുന്നു.വളരെയേറെ വ്യത്യസ്തമായ രീതിയിൽ അദ്ദേഹം ലോകത്തിന് എന്തെല്ലാമാണ് സംഭാവന ചെയ്തതെന്ന് നമുക്കൊന്ന് വിചിന്തനം ചെയ്യാം.

ആദ്യമായി അദ്ദേഹത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ എടുത്തുപറയുന്ന ഒരു സുപ്രധാന കാര്യം 50 വർഷത്തിനിടെ തദ്ദേശീയമായാ നാലു കോടിയിലധികം മരങ്ങളാണ് വിവിധ കമ്പനികളുടെയും, വ്യക്തികളുടെയും സഹായത്തോടെ മിയാവാക്കി നട്ടുപിടിപ്പിച്ചത്. ജപ്പാന് പുറമേ ബ്രസീലിലെ ആമസോണിലും, ചൈന, ബോർനിയോ എന്നിവിടങ്ങളിലും ആയിരത്തി നാനൂറിലധികം സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ പ്രേരണമൂലം വൃക്ഷത്തൈകൾ നട്ടുവളർത്തി. അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾ ഇന്ത്യ, ശ്രീലങ്ക, ബ്രിട്ടൻ,ഫ്രാൻസ്,ഇറ്റലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ പിന്തുടർന്ന് ധാരാളം മിയവാക്കി കാടുകൾ നിർമ്മിച്ചിരിക്കുന്നു.

കേരള ജനതയ്ക്ക് അദ്ദേഹം നൽകിയ സന്ദേശങ്ങൾ ഒരിക്കലും മറക്കാനാവില്ല. അത് എന്താണെന്നല്ലേ പ്രളയവും, ഉരുൾപൊട്ടലും തടയാൻ കേരളത്തിലെ ജനങ്ങളും മൈക്രോ ഫോറസ്റ്റുകൾ നിർമ്മിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഒപ്പം ഇതിന് പരിശീലനവും, സാങ്കേതിക സഹായവും അദ്ദേഹം നൽകാമെന്നും കേരള ഗവൺമെന്റിന്റെ അറിയിച്ചിരുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ 2018 - ൽ മിയാവാക്കി വനത്തിന് തുടക്കം കുറിച്ചു. അതിനോടനുബന്ധിച്ച് ഇപ്പോൾ ഇവിടെ എൺപതോളം മിയവാക്കി കാടുകൾവളർന്നുകൊണ്ടിരിക്കുന്നു.

ഓരോ നാട്ടിലേയും പ്രകൃതിയുടെയും, കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ വേണം ഓരോ തരത്തിലുള്ള മരങ്ങൾ നടേണ്ടത് എന്നും അദ്ദേഹം എന്നും ലോകരാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് 1992- ലെ ഭൗമ ഉച്ചകോടിയിൽ 30 വർഷംകൊണ്ട് 200 വർഷംകൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനം നിർമ്മിക്കാം എന്ന ആശയം അവതരിപ്പിച്ചത്. പ്രകൃതിദുരന്തങ്ങളുടെ നാടായ ജപ്പാനെ അതിൽ നിന്നും രക്ഷിക്കാൻ മിയവാക്കി കണ്ടുപിടിച്ച മാർഗമാണ് ഇത്തരം  മിയാവാക്കി വന നിർമ്മാണം.

ആരോഗ്യവകുപ്പിൽ 300 പുതിയ തസ്തികകള്‍ കൂടി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like