കർത്തവ്യ നിരതനായ - ബിനീഷ് പോലീസിന് ബിഗ് സല്യൂട്ട്.
- Posted on December 15, 2020
- News
- By Deepa Shaji Pulpally
- 556 Views
ജനങ്ങൾ കാഴ്ച്ചക്കാരായി നിന്നപ്പോൾ ബിനീഷ് പോലീസ് ഓടിച്ചെന്നു ഡോർ തുറന്നു
കണ്ണൂർ ഇലക്ഷൻ ഡ്യൂട്ടിക്കു പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിയതാണ് തൃശ്ശൂർ സിറ്റിയിലെ ബിനീഷ് എന്ന പോലീസുകാരൻ.ഇതിനിടയിൽ പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തി ൻ്റെ മുൻപിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത്.ജനങ്ങൾ കാഴ്ച്ചക്കാരാ യി നിന്നപ്പോൾ ബിനീഷ് പോലീസ് ഓടിച്ചെന്നു ഡോർ തുറന്നു.6-മാസം പ്രായമായ പൊടി കുഞ്ഞും, മാതാപിതാക്കളും ചോര ഒലിച്ചു കിടക്കുന്നതാണ് കണ്ടത്.
കുഞ്ഞിനെ തൻ്റെ മാറോടു ചേർത്ത് കിടത്തി, മാതാപിതാക്കളെയും അതു വഴി വന്ന ജീപ്പിന് കൈ കാണിച്ചു, നാട്ടുകാരെയും കൂട്ടി അതിൽ കയറ്റി തൊട്ട് അടുത്ത് ഉള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു. അവർക്കു കുഴപ്പം ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ആണ് ഇലക്ഷൻ ഡ്യൂട്ടിയിൽ വ്യാപ്രിതനായത്.തന്റെ ഡ്യൂട്ടി കൃത്യ സമയത്ത് ഉപയോഗിച്ച പോലീസ്കാര അങ്ങേക്ക് ബിഗ് സല്യൂട്ട് ...
