*സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് വിജയ്; കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്
- Posted on September 29, 2025
- News
- By Goutham prakash
- 49 Views

*സി.ഡി. സുനീഷ്*
*ചെന്നൈ* : തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്.
സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. *കേസെടുത്തതിന് പിന്നാലെ തമിഴ് വെട്രി കഴകം നേതാക്കൾ ഒളിവിൽ*
*ചെന്നൈ* : കരൂർ ദുരന്തത്തിൽ തമിഴ് വെട്രി കഴകം നേതാക്കൾ എതിരെ നാലു വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നേതാക്കളെ കാണാതായത്.
തവേക കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഒളിവിലാണെന്നാണ് സൂചന. പാർട്ടിയുടെ ജനറൽ സെക്രട്ടറി പുസി ആനന്ദ് എവിടെയാണെന്ന് പോലീസിന് ഇതുവരെ ഒരു വിവരവുമില്ല.
ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കൾ വിജയിക്കൊപ്പം ഉണ്ടായിരുന്നു ഇതിനുശേഷമാണ് ഇവർ ഒളിവിൽ പോയത്.
അതേസമയം കരൂരിലേക്ക് വിജയി മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങിൽ ഈ നേതാക്കൾ പങ്കെടുത്തു എന്നാണ് പോലീസ് നൽകുന്ന സൂചന.അറസ്റ്റ് ഭയനാകും ഒളിവിൽ പോയതെന്ന് പോലീസ് കരുതുന്നു.