രോഗികളെ പ്രവേശിപ്പിച്ചതില്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി
- Posted on May 06, 2025
- News
- By Goutham prakash
- 86 Views
സ്വന്തം ലേഖകൻ.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെ ആ കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
