സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ജി വി എച്ച് എസ് മാനന്തവാടിക്ക് മിന്നും ജയം
- Posted on January 21, 2023
- News
- By Goutham prakash
- 371 Views
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്നു മെഡലുകളുമായി ജി വി എച്ച് സ് സ് മാനന്തവാടിയിലെ വിദ്യാർത്ഥികൾ വയനാട് ജില്ലയ്ക്ക് അഭിമാനമായി. ഗോലു സോങ്കാർ വെള്ളിമെഡലും ദിൽമിത്ത് ദാമോദർ , ബിലീന ബിജു എന്നിവർ വെങ്കലമെഡലും നേടി . ദേശീയതാരവും കായികാധ്യാപകനുമായ ജെറിൽ സെബാസ്റ്റ്യനാണ് പരിശീലകൻ. ജയസൂര്യ, സിജോ എന്നിവർ സഹ പരിശീലകരാണ് . സ്കൂൾ റസ്ലിംങ്ങ് അക്കാഡിമിയിലാണ് പരിശീലനം.
