മലബാർ മാപ്പിളപ്പോരാളികളുടെ ആന്ധമാൻ ജീവിതം  പുസ്തകമാവുന്നു

സി.ഡി. സുനീഷ്





     ആന്ധമാനിലേക്ക് നാട് കടത്തപ്പെട്ട മലബാറിലെ മാപ്പിളപ്പോരാളികളുടെ ജീവിത ചരിത്രം പുസ്തകമാകുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രമുഖ എഴുത്തുകാരനും സാഹിത്യ നിരൂപകനും പ്രഭാഷകനും ചരിത്രകാരനുമായ പി.സുരേന്ദ്രൻ എഴുതി മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പുറത്തിറക്കുന്നത്. ഒരു മാസക്കാലം ആന്ധമാനിൽ താമസിച്ച് മാപ്പിളപ്പോരാളികളുടെ അനന്തരാവകാശികളിൽ നിന്നും നേരിട്ടറിഞ്ഞും അന്വേഷിച്ചും കണ്ടെത്തിയതുമായ ചരിത്രാനുഭവങ്ങളെയാണ് പുസ്തക രൂപമാക്കുന്നത്. പി.സുരേന്ദ്രനും നിയോജക മണ്ഡലം സെക്രട്ടറി കെ.ടി റബീബും ആന്ധമാൻ കെ.എം.സി.സി യുടെ സഹായത്താൽ രാപ്പകലുകൾ സഞ്ചരിച്ച് കണ്ടെത്തിയ തീക്ഷ്ണമായ സത്യങ്ങളാണ് പുസ്തകമാവുന്നത്. സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള വീര്യമായിരുന്നു 1921 ലെ മലബാർ സമരം. നിരായുധരായ മാപ്പിളപ്പോരാളികളുടെ വീര്യത്തെ നേരിടാനാവാത്ത സർവ്വാ യുധരായ ബ്രട്ടീഷ്പ്പട്ടാളം  സമരക്കാരെ  കൊന്നൊടുക്കുകയും ഭീകരമായ ക്രൂരതയുമാണ് അഴിച്ച് വിട്ടത്. പൂക്കോട്ടൂരും മേൽമുറിയും പോത്തുവെട്ടിപ്പാറയിലും പന്തല്ലൂരിലും പുൽപ്പറ്റയിലുമടക്കം മലപ്പുറത്തിൻ്റെ വിവിധ ദിക്കുകളിൽ ശേഷിപ്പുകൾ നൂറാണ്ടിനിപ്പുറവും ജീവിച്ചിരിക്കുന്ന തെളിവുകളാണ്. പൂക്കോട്ടൂർ യുദ്ധത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ചവരെ കൂട്ടമായി പിലാക്കലിൽ ഖബറടക്കിയതും മേൽമുറിയിലെ വീട്ടുമുറ്റത്തെ ഖബറുകളും ബ്രട്ടീഷ് പട്ടാള മേധാവികളുടെ കല്ലറകളും തീക്ഷണ സമരത്തിൻ്റെ അടയാളങ്ങളാണ്.ഇക്കാലത്താണ് മലബാറിലെ നിരവധി കുടുംബങ്ങളെ അനാഥമാക്കി പട്ടാളം ക്രൂരമായി അക്രമിച്ച് മാപ്പിളപ്പോരാളികളെ  ആന്ധമാനിലേക്ക് നാടുകടത്തുന്നത്. കുത്തിനിറച്ച പത്തേമാരിയിൽ പലരും ജീവനറ്റ ശരീരത്തെ നടു കടലിൽ തള്ളിയും ജീവൻ്റെ തുടിപ്പവവശേഷിക്കുന്നവർ ക്രൂരമായ തടവുജീവിതാനന്തരത്തിലാണ് ശേഷിക്കുന്നവർ ആന്ധമാൻ ദ്വീപിൽ ജീവിതം തുടങ്ങുന്നത്. അവർ  ആന്ധമാൻ പ്രദേശത്തെ വണ്ടൂരും മലപ്പുറം മഞ്ചേരിയുമൊക്കെ പേരിട്ട് വിളിച്ചു.അനുഭവം അറിഞും കണ്ടും കേട്ടും ഇന്ന് പോരാളികളുടെ പിൻതലമുറ ജീവിക്കുന്ന ആന്ധമാനിൻ്റെ അനുഭവം  തുല്യതയില്ലാത്തതാണ്. ജന്മനാടിൻ്റെ വൈകാരികത തളം കെട്ടിയ സമകാല മനുഷ്യരുടെ അനുഭവങ്ങളെയും പോരാളികൾ സഹിച്ച ത്യാഗവും ക്രൂരതയും പുസ്തകത്തിൽ  പ്രതിപാദിക്കും. അവിസ്മരണീയമായ ചിത്രങ്ങളും ചരിത്ര രേഖകളും ഉള്ളടക്കം ചെയ്യുന്നതാവും പുസ്തകം.



ചരിത്ര സത്യങ്ങൾ തിരസ്ക്കരിക്കുന്ന കാലത്ത് പാരമ്പര്യത്തെ പുതിയ തലമുറക്ക് തുല്യതയില്ലാത്ത സമര ചരിത്രം പകർന്ന് നൽകുകയാണ് മുസ് ലിം യൂത്ത് ലീഗ് ലക്ഷ്യം വെക്കുന്നത്.വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും എം.പി.നാരായണ മേനോനും നയിച്ച പോരാട്ടം തികഞ സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് നിശംസയം തലമുറക്ക് പകരൽ അനിവാര്യമാണ്.മലബാർ പോരാളികൾ മാത്രമല്ല ജാപ്പനീസ് അധിനിവേശമടക്കം ആന്ധമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ചരിത്രം കൂടി രേഖപ്പെടുത്തുന്നതാണ് പുസ്തകം.


കവർ റിലീസ് ചെയ്യുന്നതോടെ പ്രീ ബുക്കിംഗ് ആരംഭിക്കുന്ന പുസ്തകം ഉടൻ വായനക്കാരിലെത്തും. കൈരളി ബുക്സ് പ്രസാധനത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലയാളത്തിന് സമർപ്പിക്കുന്ന പുസ്തകത്തിൻ്റെ പ്രചരണത്തിനായി പോസ്റ്റർ പ്രകാശനം നടത്തി. മലപ്പുറത്ത് ഭാഷാ സമര സ്മാരകത്തില്‍ നടന്ന ചടങ്ങിൽ 


മലപ്പുറം നഗരസഭ ചെയർമാൻ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി ആന്‍റമാന്‍ കെഎംസിസി പ്രസിഡന്‍റ് അബ്ദുൽ സിദ്ദീഖിന് നൽകി നിർവഹിച്ചു. മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി  അബ്ദുൽ മജീദ്, സെക്രട്ടറി അബ്ദുൽ റഷീദ്, അന്‍സാബ് അഹമ്മദ്, കബീർ പത്തനാപുരം മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ടി പി യൂനുസ്,  ശിഹാബ് തൃപ്പനച്ചി സംസാരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like