മന്ത്രി കെ. രാധാകൃഷ്ണന്‍ വിശ്വനാഥന്റെ വീട് സന്ദര്‍ശിക്കും
- Posted on March 08, 2023
- News
- By Goutham prakash
- 410 Views
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടില്‍ വ്യാഴാഴ്ച പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തും. ഉച്ചകഴിഞ്ഞ് 3.30 തോടെ കല്‍പ്പറ്റ പുഴമുട്ടി പാറവയല്‍ കോളനിയിലെ വീട്ടിലെത്തുന്ന മന്ത്രി കുടുംബത്തിന് അടിയന്തര സഹായമായി പട്ടിക വര്‍ഗ വികസന വകുപ്പ് അനുവദിച്ച 2 ലക്ഷം രൂപ കൈമാറും. വ്യാഴാഴ്ച രാവിലെ ജില്ലയിലെത്തുന്ന മന്ത്രി വിവിധ പരിപാടികളിലും പങ്കെടുക്കും. 10 ന് കളക്‌ട്രേറ്റില്‍ വകുപ്പ്തല അവലോകന യോഗം നടക്കും. വൈകീട്ട് 5 ന് മാനന്തവാടി മേരിമാത കോളേജില്‍ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലും മന്ത്രി പങ്കെടുക്കും.
