കരുണയറ്റ യുദ്ധം,ഇറാൻ ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

സി.ഡി. സുനീഷ്



ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ഇസ്രായേൽ ആക്രമണം. ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തായിരുന്നു ആക്രമണം. അനവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആര്‍ ഐ എന്‍ എന്‍ ചാനലിനു നേരെ മിസൈല്‍ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ട്. വാര്‍ത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനു ശേഷം സംപ്രേഷണം പുനരാരംഭിച്ചു.


ഇസ്‌റാഈലിനെ വീണ്ടും ആക്രമിക്കാന്‍ അവതാരകര്‍ വെല്ലുവിളിച്ചു. ഇതോടെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുകയാണെന്നാണ് സൂചന. ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

Author
Citizen Journalist

Goutham prakash

No description...

You May Also Like