പരീക്ഷാ പേ ചർച്ച: വിവിധ മത്സരങ്ങളിലൂടെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് തുടങ്ങി

കൽപ്പറ്റ: പരീക്ഷക്ക് മുമ്പ് വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറക്കുന്നതിൻ്റെ ഭാഗമായി    പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരീക്ഷ പേ ചർച്ചക്ക് വയനാടും ഒരുങ്ങി. 27നാണ് പരീക്ഷ പേ ചർച്ച നടക്കുന്നത്.വിവിധ മത്സരങ്ങൾ നടത്തി വിജയികളാവുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരീക്ഷ പേ ചർച്ചയിലേക്ക്  അവസരമുണ്ടാകും. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്.കെ.എം. ജെ.സ്കൂളിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ ബാബു രാജൻ മുളിയൻ കീഴിൽ മത്സരം ഉദ്ഘാടനം ചെയ്തു. 

ഹൈസ്കൂൾ വിഭാഗത്തിൽ പള്ളിക്കുന്ന് സ്കൂളിലെ പി.എസ്.നന്ദിത ഒന്നാം സ്ഥാനവും കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ നിഹാരിക എം. ആനന്ദ് രണ്ടാം സ്ഥാനവും ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ കെ.എസ്. മാളവിക മൂന്നാം സ്ഥാനവും നേടി.  ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിലെ വി.അഭിനവ് , കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസിലെ  മുഹമ്മദ് റിഹാൻ, മേപ്പാടി ജി.എച്ച്.എസിലെ അനക്സ് ജോസഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പദ്മശ്രീ ഡോ.ധനഞ്ജയ്  സഗ്ദേവ്  സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like