പൂഴിത്തോട് പടിഞാറത്തറ റോഡ്: കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വനം വകുപ്പ് സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി

  • Posted on February 22, 2023
  • News
  • By Fazna
  • 112 Views

കൽപ്പറ്റ: പൂഴിത്തോട് പടിഞാറത്തറ റോഡ് സംബന്ധിച്ച്  കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വയനാട്ടിൽ നിന്ന് വനം വകുപ്പ് അധികൃതർ സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി. ഒരുദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ച വ്യാജ രേഖയിൽ വനമായി ചിത്രീകരിച്ചിട്ടുള്ള സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ നികുതി അടയ്ക്കുന്ന സ്ഥലങ്ങളാണ് കർമ്മസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. വസ്തുതകൾ തുറന്ന് കാട്ടി നിയമ പോരാട്ടം നടത്തും. പടിഞ്ഞാറത്തറയിൽ നടക്കുന്ന  സമരത്തിൻ്റെ 55-ാം ദിവസമായ  വെള്ളിയാഴ്ച മെഴുകുതിരി തെളിച്ച്  സമരം നടത്തും. റീസർവ്വേ നടത്തണമെന്ന്  ഇവർ ആവശ്യപ്പെട്ടു. വനത്താലും, രൂക്ഷമായ ഗതാഗത കുരുക്കിലും മുങ്ങുന്ന ചുരങ്ങളാലും വലയം തീർത്ത വയനാടിന് യാത്രയ്ക്ക് സുഗമമായ ഒരിടം തേടിയുള്ള സമര ങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട റോഡുകൾക്ക് സ്വാതന്ത്രത്തിന്റെ പഴക്കമുണ്ട്. 73 ശതമാനത്തിലധികം പൂർത്തീകരിക്കപ്പെട്ട പൂഴിത്തോട് - പടിഞ്ഞാറ് ചുരമില്ലാത്ത പാതക്ക് വേണ്ടി ജനകീയ കർമ്മ സമിതിയുടെ നേതൃത്വ ത്തിൽ നടന്നു വരുന്ന റിലേ സമരം 52-ാം ദിവസം പിന്നിട്ടു.  വിവിധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ സാംസ്കാരിക, മത കൂട്ടായ്മകളും ഇതിനകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. വനനിയമങ്ങളെ ജനങ്ങൾക്ക് വിനയാക്കി മാറ്റി. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ പാതയ്ക്കു നേരെ അധികൃതർ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ 55-ാം ദിനമായ വെള്ളിയാഴ്ച ഞങ്ങൾക്ക് വെളിച്ചമേകൂ എന്ന പേരിൽ 100 കണക്കിന് ആളുകൾ സമര പന്തലിനു മുന്നിൽ തിരി തെളിയിച്ച് പ്രതിഷേധിക്കും.

60 മുതൽ 65 വരെയുള്ള ദിനങ്ങളിൽ ആയിരക്കണക്കിന് കുട്ടികളും, വിവിധ സംഘടനകളും പ്രധാന മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഞങ്ങൾക്ക് വഴി തരിക  എന്ന പേരിൽ പോസ്റ്റ് കാർഡുകൾ അയക്കും.   .75-ാം ദിനം വനപാതയിലൂടെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തുകയും ചെയ്യും. സായാഹന ധർണ്ണ, ചുരത്തിൽ മനുഷ്യചങ്ങല, രാപകൽ സമരം എന്നിവയിലൂടെ സമരം ശക്തമാക്കുവാനാണ് കർമ്മ സമിതിയുടെ തീരുമാനും . പ്രധാന മന്ത്രിക്ക് കർമ്മ സമിതി നൽകിയ അപേക്ഷ അദ്ദേഹം പരിഗണിച്ചു കൊണ്ട് കേരള സർക്കാ രിനോട് വിശദീകരണം തേടിയിട്ടുണ്ട് . ജനകീയ കർമ്മ സമിതി ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, കമൽ ജോസ്,ഹാരിസ് ടി. പി.,ബെന്നി വർക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Author
Citizen Journalist

Fazna

No description...

You May Also Like