മികച്ച കെമിസ്ട്രി തീസിസിനുള്ള പ്രൊഫസർ കെ. ഗിരീഷ് കുമാർ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
- Posted on January 19, 2025
- News
- By Goutham prakash
- 167 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പ്രൊഫസർ കെ ഗിരീഷ്കുമാറിന്റെ റിസർച്ച് ഗ്രൂപ്പായ അനലറ്റിക്കൽ സെൻസർ ഗ്രൂപ്പ്, അദ്ദേഹത്തിന്റെ റിട്ടയർമെന്റിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘പ്രൊഫസർ കെ ഗിരീഷ് കുമാർ എൻഡോവ്മെന്റ് ബെസ്റ്റ് തീസിസ് അവാർഡ് ഇൻ അനാലിറ്റിക്കൽ കെമിസ്ട്രി’യിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ 2023 ജൂലൈ 1നും ജൂൺ 30നും ഇടയ്ക്ക് പിഎച്ച്ഡി യോഗ്യത നേടിയവർ ആയിരിക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-01-2025. വിജയ്ക്ക് 15,000/- രൂപ ക്യാഷ് പ്രൈസും സൈറ്റേഷനും ലഭ്യമാക്കും. അപേക്ഷ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് http://stateblue-herring-282088hostingersite.com/ANSEBest/ThesisAward എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്വന്തം ലേഖകൻ.
