മിനി ഗോൾഫ് ജേതാക്കളെ ആദരിച്ചു.
- Posted on December 05, 2024
- News
- By Goutham Krishna
- 115 Views

തിരുവനന്തപുരം: തായ്ലൻഡ് ചിയാങ്
മയിയിൽ നടന്ന മിനി ഗോൾഫ് ഏഷ്യൻ
ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മെഡൽ
നേടിയഇന്ത്യൻ ടീമംഗങ്ങളായ കേരളാ
താരങ്ങളെ കായിക മന്ത്രി വി അബ്ദുൾ റഹ്മാൻ
ആദരിച്ചു. ഷജീർ മുഹമ്മദ് , ബി കൃഷ്ണ,
അഭിമന്യു വി നായർ ,ആരോൺ മാത്യു , ഭദ്ര
ആർ നായർ എന്നിവരെയാണ് മന്ത്രി
ആദരിച്ചത്. മിനി ഗോൾഫ്
സംസ്ഥാനസെക്രട്ടറി വിനോദ് കുമാർ
,ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ്
റസിൻ, സ്പോർട്സ് കൗൺസിൽ അംഗം
ബോബി സിജോസഫ് , മിനി ഗോൾഫ്
സംസ്ഥാന ഭാരവാഹികളായ അജയ് കുമാർ ,
അനീഷ് കുമാർ , സുജിത് പ്രഭാകർ
എന്നിവർപങ്കെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ
10 മുതൽ 13 വരെയാണ് മത്സരം നടന്നത്.
സ്പോർട്ട്സ് ലേഖകൻ.