ലഹരി കടത്തിന്റെ ആസൂത്രണത്തിലെ കണ്ണി, താൻസാനി'യ സ്വദേശിയെ പിടി കൂടി.

അതിർത്തി ജില്ലയായ വയനാട്ടിൽ ലഹരി കടത്ത് വ്യാപകമായി അന്വേഷണം ശക്‌തമാക്കി താൻസാനിയ സ്വദേശി ഇരുപത്തിയഞ്ച് വയസ്സുക്കാരൻ പ്രിൻസ് സാംസൺ, പോലീസിന്റെ  വലയിലായി യതായി വയനാട് പോലീസ് മേധാവി തപോഷ് ബസു മാതി പ്രത്യേകം വിളിച്ച വാർത്ത 

സമ്മേളനത്തിൽ

പറഞ്ഞു.


കഴിഞ്ഞ ദിവസം 

മുത്തങ്ങയിൽ പിടിയിലായ ഷഫീക്കിന്റെ കേസന്വേഷണത്തിന്റെ പ്രതിയെ കൃത്യമായ അന്വേഷണത്തിലാണീ ഇയ്യാളുടെ വിവരങ്ങൾ  ലഭ്യമായത്.


ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തിൽ ഓപ്പറേഷൻ ഡി.ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്.


ഡി.വൈ.എസ്.പി.അബ്ദുൾ ഷെറീഫ്,

പോലീസ് ഇൻസ്പെക്ടർ എൻ.കെ.രാഘവൻ,എസ്. ഐ.

അതുൽ മോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


അഞ്ച് മൊബൈൽ ഫോണുകളും 

ലാപ് ടോപ്പും വിവിധ എ.ടി.എം. കാർഡുകളും 80 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.


വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെടുത്തതും പോലീസ് പരിശോധിച്ച് വരികയാണ്.


ലഹരി ഉപയോഗവും 

കടത്തും കർശനമായി തടയിടാൻ ഉള്ള എല്ലാ പ്രവർത്തനങ്ങളും പോലീസ് നടത്തുമെന്ന് 

ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.


സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like