കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്, നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണക്കെടുപ്പ്

കടുവകളുടെ കണക്കെടുപ്പ് നടന്നത് നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)  സാകേതിക സഹായത്തോടെ ഏറ്റവും ആധുനീകമായ ശാസ്ത്രീയ സംവിധാനം വഴി. ക്യാമറാ ട്രാപ്പിലൂടെ 97, 399 കടുവാ ചിത്രങ്ങളാണ് സൂക്ഷ്മമായി പരിശോധിക്കപ്പെട്ടത്. 2018 ൽ 76, 651 ചിത്രങ്ങളാണ് പരിശോധിച്ചത്. കണക്കെടുപ്പ് പ്രകാരം കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയുടെ മധ്യഭാഗത്ത് വനങ്ങളിലും പൂർവ്വ ഘട്ട (1161) പ്രവിശ്യകളിലുമാണ്. കടുവകളുടെ വംശവർദ്ധന രാജ്യത്തിന്റെ മധ്യമേഖലയിലാണെങ്കിൽ രണ്ടാമത് വരുന്നത് കേരളമടക്കം വരുന്ന പശ്ചിമ ഘട്ട വനങ്ങളിലാണ്. മനുഷ്യന്റെ വിരലടയാളങ്ങൾ പോലെ കടുവകളുടെ വയറിന്റെ ഭാഗത്തെ വരകൾ, വൈവിധ്യമാർന്നാണ് ഓരോ കടുവകളുടേയും ഈ  വരകൾ. ക്യാമറാ ട്രാപ്പിലൂടെ കിട്ടുന്ന ഈ വരകൾ സോഫ്റ്റ് വെയർ സഹായങ്ങോടെയാണ് കണക്കെടുപ്പ് പൂർത്തീകരിച്ചത്. പെരിയാർ കടുവ സങ്കേതമാണ് മാനേജ്മെന്റ് എഫക്ടീവ് സ്കോർ (എം. ഇ. ഇ ) കേരളത്തിൽ ഒന്നാം സ്ഥാനത്ത്. ബന്ദിപ്പൂർ സത്പുര കടുവ സങ്കേതങ്ങൾ രണ്ടാം സ്ഥാനത്തും പറമ്പികുളം പതിനെട്ടാം സ്ഥാനത്തുമാണ്. 200 കടുവകൾ കൂടി രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആയി. രാജ്യത്തെ 53 കടുവ സങ്കേതങ്ങളുടെ പ്രദേശത്ത് മനുഷ്യ വന്യ മൃഗ സംഘർഷം മൂർച്ചിക്കുമ്പോൾ പരിസ്ഥിതി ആവാസ വ്യവസ്ഥ പരിപാലനവും ജനങ്ങളുടേയും കൃഷി ഭൂമികളുടേയും പരിപാലനം എങ്ങിനെ ഉറപ്പ് വരുത്താം എന്ന ശ്രമകരമായ ദൗത്യമാണ് സർക്കാരിനെ കുഴക്കുന്നത്.



Author
Citizen Journalist

Goutham prakash

No description...

You May Also Like