എം വി.ഡി ഉദ്യോഗസ്ഥരെ പരിശോധിച്ച വിജിലൻസ് ഞെട്ടി :കാറിലും ബാഗിലുമായി കണ്ടെത്തിയത്,എഴുപത്തയ്യായിരം രൂപ
- Posted on May 01, 2025
- News
- By Goutham prakash
- 80 Views

തൃശൂർ :
ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ തൃശൂരിൽ തെളിവ് സഹിതം വിജിലൻസ് പിടികൂടി. എം വി ഡി ഉദ്യോഗസ്ഥരിൽ നിന്ന് മൊത്തം എഴുപത്തയ്യായിരം രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. തൃശൂരിലെ എം വി ഐമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടിച്ചത്.
ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഹരിദാസിന്‍റെ പക്കൽ നിന്ന് ലഭിച്ച കൈക്കൂലി പണമെന്നും കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് ഡി വൈ എസ് പി ജിം പോളും സംഘവുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിന് സമീപത്ത് നിന്നായി ഇവരെ പിടികൂടിയത്