റണ്‍മല താണ്ടി പ്രോട്ടീസ്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി, പരമ്പര ഒപ്പത്തിനൊപ്പം.
- Posted on December 04, 2025
- News
- By Goutham prakash
- 25 Views
സി.ഡി. സുനീഷ്.
റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 359 റണ്‍സിന്റ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ സെഞ്ച്വറിയുടേയും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മാത്യു ബ്രീറ്റ്‌സ്‌കി, ഡിവാള്‍ഡ് ബ്രെവിസ് എന്നിവരുടേയും മികവില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്ലി, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ നേടിയ സെഞ്ച്വറികള്‍ പാഴായി. ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന മത്സരം ഇതോടെ നിര്‍ണായകമായി.
