കേരളത്തിൽ ഭരണത്തുടർച്ച - വിജയക്കൊടി പാറിച്ച പിണറായിസം

പി സി ജോർജിന്റെ വാക്കുകളിൽ പറഞ്ഞാൽ : ഈ തെരഞ്ഞെടുപ്പിൽ പിണറായിസം തന്നെയാണ്. എൽഡിഎഫിൻ്റെ, സിപിഎമിൻ്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർത്ഥത്തിൽ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.


ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍ 44 വര്‍ഷത്തെ ചരിത്രമായിരിക്കും തിരുത്തുക.എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. കാസര്‍ഗോഡ് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഇരിക്കൂരും പേരാവൂരും ഒഴികെ ബാക്കിയെല്ലാം ചുവക്കുന്ന കാഴ്ചയാണുള്ളത്. വയനാട്ടില്‍ മാനന്തവാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോഴിക്കോട് വടകരയും കുറ്റ്യാടിയും കൊടുവള്ളിയും ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തരംഗം. മലപ്പുറത്ത് പതിമൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നില്‍. പാലക്കാടും തൃശൂരും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞടിക്കുന്നത്.

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. നാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ ചരിത്രത്തിലാദ്യമായും.

Author
ChiefEditor

enmalayalam

No description...

You May Also Like