പ്രകൃതിയിലേക്കുള്ള പാത
- Posted on August 02, 2021
- Shortfilms
- By Deepa Shaji Pulpally
- 585 Views
മുഴുവൻ വിഭവങ്ങളും തന്റെ മാത്രം നേട്ടങ്ങൾക്കാണെന്ന് കരുതി, അമിത ചൂഷണം ചെയ്യുമ്പോൾ ഉള്ള ദുരന്ത കാഴ്ചകൾ നാം കരുതുന്നതിലും ശക്തവും ഭീകരമായിരിക്കും
ഭൂമിയിലെ സകല ജീവജാലങ്ങളും കോടാനുകോടി വർഷങ്ങൾ എടുത്ത് പരിണമിച്ചുണ്ടായവയാണ്. പരസ്പരാശ്രിതത്വത്തിലൂടെയാണ് അവ വളർന്നുവന്നത്. ഈ ആവാസ വ്യവസ്ഥ തകർത്ത മനുഷ്യന് ഒറ്റയ്ക്ക് മുന്നേറാനാവില്ലാ എന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും, മഹാമാരികളും.
ഭൂമിയിലെ വിഭവങ്ങൾക്കുള്ളിൽ മറ്റെല്ലാ ജീവജാലങ്ങൾക്കും ഒപ്പം ഒതുങ്ങി ജീവിക്കാൻ നാം ശീലിക്കേണ്ട ഇരിക്കുന്നു. ഇത് മറന്ന് മുഴുവൻ വിഭവങ്ങളും തന്റെ മാത്രം നേട്ടങ്ങൾക്കാണെന്ന് കരുതി, അമിത ചൂഷണം ചെയ്യുമ്പോൾ ഉള്ള ദുരന്ത കാഴ്ചകൾ നാം കരുതുന്നതിലും ശക്തവും ഭീകരമായിരിക്കും. മനുഷ്യർ സ്വന്തം ജീവിതം കൊണ്ട് തന്നെ പ്രതിരോധം തീർത്താണ് അത് നമ്മെ ഓർമ്മിപ്പിക്കുന്നത്. നമുക്കിടയിൽ അങ്ങനെ ജീവിക്കുന്ന ഒരാളാണ് ആവാസവ്യവസ്ഥയുടെ സംരക്ഷണ നായ സുരേഷ്. അദ്ദേഹം വളർത്തിയെടുക്കുന്ന പ്രകൃതിയെ നമുക്കൊന്ന് പരിചയപ്പെടാം.