കർഷകർക്ക് ഐക്യദാർഢ്യവുമായി നാഷണൽ യുത്ത് പ്രൊജക്റ്റ് അംഗങ്ങൾ
- Posted on September 04, 2021
- News
- By enmalayalam
- 439 Views
കേന്ദ്രത്തിലെ മലയാളികളെ ഒന്നിപ്പിച്ചു കൊണ്ട് ഇന്ന് ഐക്യദാർഢ്യ ജാഥ സംഘടിപ്പിക്കുന്നുണ്ട്

കർഷകരുടെ സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി നാഷണൽ യുത്ത് പ്രൊജക്റ്റ് അംഗങ്ങൾ ഡൽഹിയിലെത്തി. ഡൽഹി, ഹരിയാന സിന്ധു ബോർഡറിലെ സമരകേന്ദ്രത്തിലാണ് ഇരുപതോളം വരുന്ന NYP അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നത്.
ഭാരതകിസാൻ യൂണിയൻ സംഘടനയിലെ കർഷക നേതാവ് മൻജിത് റായിയുമായി സമരപുരോഗതിയെക്കുറിച്ചും കേരളത്തിലെ മലയോര കർഷകർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച നടത്തി. മോദി ഗവണ്മെന്റിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ സമരാശയങ്ങൾ കേരളത്തിൽ സജീവമാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
പ്രതിഷേധപരിപാടിയിൽ കർഷകർ നേരിടുന്ന വന്യമൃഗശല്യം, കർഷക ആത്മഹത്യകൾ എന്നീ വിഷയത്തെ കുറിച്ച് Nyp സംസ്ഥാന കോർഡിനേറ്റർ സജീർ ബാബു സംസാരിച്ചു. ഷമീർ പി എസ്, നവാസ് എം ബി , ശാലിനി കൃഷ്ണ, ബിനിഷ മിത്ര, വിഷ്ണു വിനയൻ, മിഥുലാച് ലത്തീഫ്, അനീന പി എം, ഷനോജ് ടി എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.