തീരദേശ പരിപാലന നിയമ ഭേദഗതി വിനോദ സഞ്ചാര മേഖലക്ക് ഉണർവുണ്ടാക്കും

കൊച്ചി.




 

 കേന്ദ്രം പരിസ്ഥിതി  മന്ത്രാലയം അംഗീകരിച്ച തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ തദ്ദേശസ്വയം സ്ഥാപനങ്ങളിൽ ഹോംസ്റ്റേകൾ ആരംഭിക്കാൻ വേണ്ടിയിട്ട്   അപേക്ഷ സമർപ്പിച്ചിട്ടുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ പ്രയോജനകരമായി മാറു മെന്നു സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും കേരള ഹാറ്റ്സ് ഡയറക്ടറുമായ എം പി ശിവദത്തൻ അഭിപ്രായപ്പെട്ടു 


 കേരളത്തിന്റെ ഗ്രാമീണ ടൂറിസത്തിന്റെഒരു വലിയ വിഭാഗം ഉൾക്കൊള്ളുന്നത് കേരളത്തിന്റെ തീരപ്രദേശത്തും അതുപോലെതന്നെ ദ്വീപ് സമൂഹങ്ങൾ ഉൾപ്പെടുന്ന നിരവധിയായ പഞ്ചായത്തുകളിലും ആണ് 


 കോവളം,വർക്കല, ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉൾപ്പെടെയുള്ള കടലോര പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങൾ, പ്രദീപ് സമൂഹങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തുകൾ,കോഴിക്കോട്, മലപ്പുറം, കാസർകോട്,കണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ഹോംസ്റ്റുകൾ ആരംഭിക്കാൻ  അപേക്ഷ കൊടുത്തു വർഷങ്ങളോളമായികാത്തിരിക്കുന്ന നൂറുകണക്കിന് സംരംഭകർക്ക് തടസ്സമായി നിന്നിരുന്ന തീരദേശ പരിപാലന നിയമം ഭേദഗതികളോടെ സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചതോടുകൂടി ടൂറിസം മേഖലയിലേക്ക് കൂടുതൽ ഹോംസ്റ്റേകളും സർവീസിൽ വില്ലകളും ആരംഭിക്കാൻ വഴി തെളിയുകയാണ് 


 തീരപ്രദേശങ്ങളിൽ താമസിക്കുന്ന കരമടക്കുകയും നമ്പറിടുകയും വർഷങ്ങളോളമായി താമസിച്ചു വരികയും ചെയ്യുന്ന വീടുകളിൽ ആരംഭിക്കുന്ന ഹോംസ്റ്റകൾക്കു നിലവിൽ പഞ്ചായത്തുകൾ അംഗീകാരം കൊടുക്കുന്നില്ല 


 പരിപാലന നിയമത്തിലെ500 മീറ്റർ എന്നത് 200 ആക്കിയതും 50 മീറ്റർ 20 മീറ്റർ ആക്കിയതും മേഖലയിൽ നാളിതുവരെയായി ഹോംസ്റ്റേ നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും പുതിയതായിട്ട് അപേക്ഷ നൽകിയവർക്കും ഏറെ ഗുണകരമാവും


  സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റ് താമസിച്ചാണെങ്കിൽ പോലും നിയമത്തിൽ വരുത്തിയ ഭേദഗതികൾ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും ഇത് സ്വാഗതാർഹമാണ്


 കേരളത്തിലെ ഒരു കുടുംബ ബിസിനസ് ആയ ഹോംസ്റ്റേകൾക്ക് ഇത് പൊതു ജീവനും ഉണർവും കൂടുതൽ തൊഴിൽ അവസരങ്ങളും ഉണ്ടാക്കും 


  സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും ഹോംസ്റ്റേ ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 8 ഡോക്യുമെന്റുകൾ  ഓൺലൈനിൽ

സമർപ്പിക്കണം 

 എന്നാൽ തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ നാളിതുവരെയായി റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ കൊടുത്തിരുന്നില്ല


 ഈ നിയമ ഭേദഗതിയോടെ കൂടി റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ട തടസ്സം ഒഴിവാക്കുകയാണ് 


 കേരളത്തിൽ നിലവിൽ  5000 ത്തോളം ഹോംസ്റ്റകൾ പ്രവർത്തിച്ചു വരുന്നുണ്ട്  ഇതിൽ 1100 ൽ  താഴെ  മാത്രമേ ടൂറിസം വകുപ്പിന്റെ അംഗീകാരം ഉള്ളൂ  


ഇതോടുകൂടി കേരളത്തിലെ ടൂറിസം മേഖലയിൽ നിലവാരമുള്ള ഹോംസ്റ്റേകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും സംസ്ഥാന ടൂറിസം വകുപ്പിന് പുത്തൻ ഉണർവേകുവാനും കളമൊരുക്കും




Author

Varsha Giri

No description...

You May Also Like