*അനുപമമായ സ്നേഹവും മൈത്രിയുമാണീ കാലം ആവശ്യപ്പെടുന്നത്, നേപ്പാളി കവി ഭുവൻ തപാലിയ
- Posted on August 21, 2025
- News
- By Goutham prakash
- 364 Views

സി.ഡി. സുനീഷ്.
അനുപമമായി ഒഴുകുന്ന പുഴ പോലെ സ്നേഹവും മൈത്രിയുമെന്ന് നേപ്പാളി കവി ഭുവൻ തപാലിയ പറഞ്ഞു.
കവിത ആഗോള ഭാഷയിൽ സംവദിക്കേണ്ടതാണ്, അത് കൊണ്ട് ഞാൻ നേപ്പാളിയിലല്ല ഇംഗ്ലീഷിലാണ് കവിത എഴുതിയത്.
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത്യന്തീകമായി കലഹമല്ല നിർമ്മലമായ സ്നേഹമാണ് വേണ്ടത്, അതിനാൽ കവിതാക്ഷരങ്ങളിൽ സ്നേഹവും മൈത്രിയും നിറഞ്ഞ് നിൽക്കുന്നത്.
കേരള സാഹിത്യ അക്കാദമി ആതിഥേയത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്തർ ദേശീയ സാഹിത്യോ ഝവത്തിൽ പങ്കെടുക്കാനെത്തിയ ഭുവൻ തപാലിയ,,എൻ. മലയാളത്തിന് അനുവദിച്ച ദീർഘമായ അഭിമുഖ സംഭാക്ഷണത്തിൽ തന്റെ മനോ വിചാര ധാരകൾ പങ്ക് വെച്ചത്.
നേപ്പാളിലെ കാഠ്മണ്ഡുവിൽ ജനിച്ച് അവിടെ ജീവിക്കുന്ന കവിയുടെ നിരീക്ഷണങ്ങളെല്ലാം അന്യാധീനമാകുന്ന സ്നേഹത്തെ കുറിച്ചു തന്നെയാണ്.
സ്നേഹം നഷ്ടപ്പെടുമ്പോൾ കലഹവും വിദ്വേഷവും ഉരുവം കൊള്ളുന്നു.
ഇന്ത്യൻ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ കാര്യങ്ങളാണ് തന്റെ സൂക്ഷ്മ ദർശിനിയിലൂടെ മനസ്സിലാക്കി കലഹമല്ല അനുപമമായ സ്നേഹാക്ഷരങ്ങളെഴുതി കൊണ്ടിരിക്കുന്നത്.
നേപ്പാളിലെ കാഠ്മണ്ഡുവിൽ ജനിച്ച ഭുവൻ തപാലിയ അഞ്ച് കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്.
അദ്ദേഹം വളർന്നുവന്ന നേപ്പാളിന്റെ കലയും സംസ്കാരവും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു. എന്നിരുന്നാലും, ഒരു പൗരസ്ത്യ കവി എന്ന നിലയിലും ഒരു പാശ്ചാത്യ കവി എന്ന നിലയിലും അദ്ദേഹം മികച്ച യോഗ്യനാണ്, കാരണം അദ്ദേഹത്തിന്റെ കവിത കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പാരമ്പര്യങ്ങൾ തമ്മിലുള്ള ഒരു വിവാഹത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നു, അത് ഉടനടി ആകർഷകവും യോജിപ്പുള്ളതുമാണ്. അദ്ദേഹം വെറുമൊരു കവിയല്ല; ലോകസമാധാനം തേടുന്ന ഒരു ദൗത്യമുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം ഒരു സമർത്ഥനായ കവിയാണ്, സ്വന്തമായി എവറസ്റ്റ് കീഴടക്കുകയാണ്, പക്ഷേ അദ്ദേഹത്തിന്റെ എഴുത്ത് സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചല്ല. ആഗോള സമാധാനത്തിന്റെയും സാർവത്രിക ഐക്യദാർഢ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചാണ്.
കൃത്യ, ഫൗണ്ടിംഗ് റിവ്യൂ, ഫോളി, ദി ജേണൽ ഓഫ് എക്സ്പ്രസീവ് റൈറ്റിംഗ്, ട്രൗവൈൽ റിവ്യൂ, പാൻഡെമിക്സ് ലിറ്റററി ജേണൽ, പാൻഡെമിക് മാഗസിൻ, ദി പോയറ്റ്, ലൈറ്റ്ഹൗസ്, വാലിയന്റ് സ്ക്രൈബ് ലിറ്റററി ജേണൽ, സ്ട്രോംഗ് വേഴ്‌സ്, ജെറി ജാസ് മ്യൂസിഷ്യൻ, എന്നിവയാണ് പ്രധാന രചനകൾ....
ഭാര്യ നിർമിതയും പതിനൊന്ന് വയസ്സുകാരി മകൾ നിറ്റ്സയും
ഭുവൻ തപാലിയയുടെ ജീവിതാ കാശത്ത് കൂടെ ഉണ്ട്...