എന്‍ ഊര്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

  • Posted on February 20, 2023
  • News
  • By Fazna
  • 228 Views

ലക്കിടി: വയനാട്ടിലെ പ്രധാന പ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ എ. ഗീത ലോഞ്ച് ചെയ്തു. എന്‍ ഊരിലേക്കുള്ള പ്രവേശനത്തിന് ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈനായി www.enooru.co.in എന്ന വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനിലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്ലൈനായും ലഭ്യമാകും. നിലവിലെ പ്രതിദിനം 2000 ആളുകള്‍ക്കുള്ള സന്ദര്‍ശന നിയന്ത്രണം തുടരും. 

ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ മോഹന്‍ദാസ്, ഡി.ടി.പി.സി മാനേജര്‍മാരായ രതീഷ് ബാബു, വി.ആര്‍ ഷിജു, എന്‍ ഊര് സെക്രട്ടറി മണി മീഞ്ചാല്‍, എന്‍ ഊര് ജോയിന്റ് സെക്രട്ടറിമാരായ എം.പി മുത്തു, ടി. ഭാസ്‌കരന്‍, എന്‍ ഊര് അഡീ. സിഇഒ (ഓപ്പറേഷന്‍സ്) പി.എസ് ശ്യാംപ്രസാദ്, എന്‍ ഊര് അസിസ്റ്റന്റ് മാനേജര്‍മാരായ സി.ബി അഭിനന്ദ്, എസ്. സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9778783522 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Author
Citizen Journalist

Fazna

No description...

You May Also Like