കേരളാ വുമെന്സ് ലീഗ് ; കേരളാ ബ്ലാസ്‌റ്റേഴ്‌സ് മഹാരാജാസും വിജയികൾ.
- Posted on September 02, 2022
- Sports News
- By Goutham prakash
- 250 Views
ഒന്നാം സ്ഥാനക്കാർ മികച്ച വിജയത്തോടെ ഒന്നാം സ്ഥാനത്തു തന്നെ
ശക്തമായ മഴയിലും കാലാവസ്ഥയെ അതിജീവിച്ച് കേരളാ വുമെൻസ് ലീഗ് ആവേശോജ്വല പോരാട്ടം തുടർന്ന് കൊണ്ടിരിക്കെ ഇന്നത്തെ രണ്ടു മത്സരവും മികച്ച രീതിയിൽ തന്നെ സമാപിച്ചു.
എന്നാൽ പ്രവചനങ്ങൾക്ക് അതീതമായി ഒന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം.
ഒന്നാം സ്ഥാനക്കാർ മികച്ച വിജയത്തോടെ ഒന്നാം സ്ഥാനത്തു തന്നെ.ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ,ksfa വടകര മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ശക്തമായ വിജയം.സ്കോർ 13 -1 .കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന കേരളാ വുമെൻസ് ലീഗിന്റെ ഇന്നത്തെ ആദ്യ മത്സരത്തിൽ അടിപതറാത്ത മത്സരമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്.
മഹാരാജാസിൽ വെച്ചു നടന്ന രണ്ടാം മത്സരത്തിൽ കേരളാ യുണൈറ്റഡ് ക്ലബ്ബിനെ ലോർഡ്‌സ് ഫ് എ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.വളരെ ശക്തമായ പോരാട്ടം തന്നെയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുലിക്കുട്ടി ലക്ഷ്മി ആദ്യ പ്ലേയർ ഓഫ് ദി മാച്ച് ആയും ലോർഡ്‌സ് ഫ്എ താരം വിൻ തേയ്ഗി ടൻ രണ്ടാം മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.
