ആമ ഇഴഞ്ചാൻ മാലിന്യയപകടത്തിൽ അന്വേഷണവുമായി ഹൈക്കോടതി
- Posted on July 16, 2024
- News
- By Arpana S Prasad
- 192 Views
അമിക്കസ്ക്യൂറി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി

സി.ഡി. സുനീഷ്
ആമ ഇഴഞ്ചാൻ മാലിന്യയപകടത്തിൽ അന്വേഷണവുമായി ഹൈക്കോടതി.
അമിക്കസ്ക്യൂറി സ്ഥലം സന്ദർശിക്കും.ആമഇഴഞ്ചാൻ അപകടത്തിൽ ഇടപെട്ട് കേരള ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ.
അമിക്കസ്‌ക്യൂറി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി.
അപകടത്തിൽ നഗരസഭയോടും റെയിൽവേയോടും ചോദ്യങ്ങളുമായി ഹൈക്കോടതി.
പരസ്പരം പഴിചാരുന്നത് കേൾക്കാൻ അല്ല ഇരിക്കുന്നതെന്ന് കോടതി.
റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമെന്ന് കോടതി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിലൂടെ ഒഴുക്കി വിടാൻ പാടില്ലായിരുന്നു എന്നുംകോടതി.
സംഭവം നിർഭാഗ്യകരമെന്നും,, മാലിന്യനീക്കത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകിയും കോടതി.
അമിക്കസ്ക്യൂറിക്ക് തിരുവനന്തപുരം വരെയുള്ള യാത്രാസൗകര്യം റെയിൽവേ ഒരുക്കി നൽകണം.
ഒന്നര ലക്ഷം രൂപയും നൽകണം.സർക്കാർ , നഗരസഭ , റെയിൽവേ എന്നിവരാണ് അമിക്കസ്ക്യൂറിക്ക് പ്രതിഫലം നൽകേണ്ടത്.
ഈ മാസം 19ന് മുമ്പ് തുക നൽകണം. 26ന് കേസ് വീണ്ടും പരിഗണിക്കും.