Iari കർഷക അവാർഡ് - 2025 അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ അഗ്രിക്കൾച്ചറൽ  റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ "IARI ഇന്നൊവേറ്റീവ് ഫാർമർ",  "IARI ഫെല്ലോ ഫാർമർ" എന്നീ അവാർഡുകൾക്കു  അർഹരായ കർഷകരിൽ നിന്നും  അപേക്ഷകൾ ക്ഷണിച്ചു. 2025 മാർച്ചു മാസത്തിൽ  ന്യൂഡൽഹിയിൽ നടക്കുന്ന പൂസ കൃഷി വിജ്ഞാൻ മേളയിൽ ജേതാക്കളെ പ്രഖ്യാപിക്കുകയും അവാർഡ് കൈമാറുകയും ചെയ്യും.   നിർദ്ദിഷ്ട മാതൃകയിലുള്ള  അപേക്ഷകൾ   അവസാന തീയതിയായ 2025 ജനുവരി 10-നകം ഡോ.ആർ.എൻ. പദാരിയ, ജോയിന്റ്  ഡയറക്ടർ (എക്സ്റ്റൻഷൻ ), ICAR-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; ന്യൂഡൽഹി - 110012 എന്ന വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുന്നതിനുമായി www.iari.res.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക .  ഫോൺ: 011-25842387

Author
Citizen Journalist

Goutham prakash

No description...

You May Also Like