കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനു Iso അംഗീകാരം.
- Posted on January 17, 2025
- News
- By Goutham prakash
- 138 Views
കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനു നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷന് ലബോറട്ടറീസ് (എൻ എ ബി എൽ ) നൽകുന്ന ഐ എസ് ഓ അംഗീകാരം ലഭിച്ചു.
ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020 ൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഓ അംഗീകാരം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തിൽ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ എ ബി എൽ അംഗീകാരം. ഇതോടെ ലബോറട്ടറിയുടെ റിപ്പോർട്ടുകൾക്കു അന്തർദേശീയ നിലവാരം ഉണ്ടാകും.
ലാബിൻ്റെ മേധാവി എൻ ആർ ബുഷ്റാ ബീഗം NABL ൻ്റെ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള മേൽനോട്ട ചുമതല വഹിച്ചു.ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ഡയറക്ടർ ആയിരുന്ന കെ പി എസ് കർത്ത അഡ്വൈസറും ആയിരുന്നു.
സി.ഡി. സുനീഷ്.
