ഉത്സവകാലത്തെ വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി.യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 


ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.  ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍  പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്.  ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.  പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം  വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍‍സുലേറ്റ് ചെയ്തുവെന്നും ഇഎല്‍സിബി / ആര്‍സിസിബി പ്രവര്‍‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക.  കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ്.  


ഇലക്ട്രിക്കല്‍ ഇന്‍‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവര്‍‍ത്തികള്‍ക്ക് ചുമതലപ്പെടുത്താവൂവെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like