രാഷ്ട്രപതിയ്ക്ക് തലസ്ഥാനത്ത് സ്നേഹോഷ്മള വരവേൽപ്പ്.
- Posted on March 16, 2023
- News
- By Goutham Krishna
- 172 Views
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തലസ്ഥാന നഗരി സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. കൊച്ചിയിൽ നാവിക സേനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി പ്രത്യേക വിമാനത്തിൽ വൈകിട്ട് 7.20ന് തിരുവനന്തപുരത്ത ശംഖുമുഖത്തെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തി ചേർന്നു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി . പിണറായി വിജയൻ , ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ , ചീഫ് സെക്രട്ടറി വി. പി. ജോയി , സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് , മറ്റ് ഉദ്യോഗസ്ഥാനുദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിലേയ്ക് പോയി. നാളെ (മാർച്ച് 17ന് ) രാവിലെ രാഷ്ട്രപതിക്ക് തിരുവനന്തപുരത്തെ ശംഖു മുഖം വ്യോമ സേനാ വിമാനത്താവളത്തിൽ മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് ഹെലികോപ്റ്ററിൽ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശനത്തിനായി പുറപ്പെട്ടും. പതിനൊന്ന് മണിയോടെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രാഷ്ട്രപതികവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാർച്ച് 18ന് രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.
സ്വന്തം ലേഖകൻ.