ഗോത്ര വിഭാഗത്തിലെ ആദ്യ അദ്ധ്യാപകൻ മുതലി മാരൻ മാസ്റ്ററുടെ അനുസ്മരണയിൽ .എം. എം എച്ച്.എസ് കാപ്പി സെറ്റ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

  • Posted on February 01, 2023
  • News
  • By Fazna
  • 223 Views

വയനാട്: പുരാതന കാലം മുതൽ വയനാട് ജില്ലയിൽ ഗോത്ര വിഭാഗങ്ങൾ കൃഷിയും, നായാട്ടും , നെയ്ത്തുമായാണ് ഉപജീവനം നടത്തിയിരുന്നത്. അന്നന്നുള്ള ആഹാരത്തിനു വേണ്ടി കാട്ടുതേനും,  കാട്ടുകിഴങ്ങും സ്വരൂപിച്ച് നടന്നിരുന്ന അവർ വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും കൽപ്പിച്ചിരുന്നില്ല. എന്നാൽ ഇവരിൽ അല്പം വിദ്യാഭ്യാസവും,  ഗോത്ര വിഭാഗത്തിന്റെ ഉന്നമനവും ആഗ്രഹിച്ചിരുന്നയാളാണ് മുതലിമാരൻ മൂപ്പൻ. പുൽപ്പള്ളി കാപ്പിസെറ്റ് കോളനിയിൽ 100 - ഏക്കർ ദേവസ്വം ഭൂമി മുത ലി മാരൻ മൂപ്പനു ണ്ടായിരുന്നു. നെയ്ത്തും,  കൃഷിയുമായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം. ആ കാലത്ത് പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ നെയ്ത്തദ്ധ്യാപകനെ ആവശ്യമായി വന്നപ്പോൾ അദ്ദേഹം അവിടെ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ വയനാട് ജില്ലയിലെ  ഗോത്ര ( ഊരാളി ) വിഭാഗത്തിൽ  നിന്നുള്ള ആദ്യ നെയ്ത്ത് അധ്യാപകനായി മുതലിമാരൻ മാസ്റ്റർ. പുൽപ്പള്ളി പ്രദേശത്തെ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്ക് അവരുടെ കോളനികളിൽ മുത്താരി, ചോളം, മറ്റ് ധാന്യങ്ങൾ  കരനിരത്ത് കൃഷി ചെയ്യാൻ മുതലമാരൻ മാസ്റ്റർ പഠിപ്പിച്ചു. കൃഷി കൂടാതെ ഗോത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിദ്യാലയം തുടങ്ങണമെന്നത് മുതലമാരൻ മാസ്റ്ററുടെ ലക്ഷ്യങ്ങളിലൊ ന്നായിരുന്നു. അങ്ങനെ മുതലി മാരൻ മാസ്റ്റർ ഗോത്ര വിഭാഗത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് , ഗവണ്മെന്റ് അനുമതിയോടു കൂടി  1981- ൽ കാപ്പി സെറ്റ് ഗവൺമെന്റ് യു. പി  സ്കൂൾ സ്ഥാപിച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ ഹൈ സ്കൂളായും, ഉപരി പഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന ദീർഘവീക്ഷണത്തോടുകൂടിയാണ് തന്റെ 4- ഏക്കർ 60 സെന്റ് സ്ഥലം ദാനമായി നൽകിക്കൊണ്ട് സ്കൂൾ രൂപീകരിച്ചത്. അദ്ദേഹത്തിന്റെ  ഓർമ്മയ്ക്കായി മുതലിമാരൻ മെമ്മോറിയൽ ഹൈസ്കൂളായി നൂറുമേനി വിജയവുമായി 42 വർഷങ്ങൾ പൂർത്തിയാക്കുന്നു . വാർഷികത്തോടനുബന്ധിച്ച് ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 2023- മാർച്ച്‌ -31 ന് നടത്തുന്ന 42–ാം സ്കൂൾ വാർഷികത്തോടനുബന്ധിച്ച്, സ്കൂളിന്റെ ആരംഭം മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ സംഗമമാണ് നടന്നത് . 37- ബാച്ചുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ  സംഗമത്തിൽ പങ്കെടുത്തു. സ്കൂൾ ശിൽപിയായ മുതലമാരൻ മാസ്റ്ററെ അനുസ്മരിച്ചുകൊണ്ട് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സ്റ്റാഫ് സെക്രട്ടറി മോഹനൻ കെ.കെ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.പി സദൻ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും, ആക്ടറുമായ ദേവേന്ദ്രനാഥ ശങ്കരനാരായണൻ ( ലുമിനാർ ഫിലിം ഇന്റ സ്ട്രി ) മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ മാധുര്യം നിറഞ്ഞ കലാലയ നിമിഷങ്ങൾ പങ്കുവെച്ചു. 42ആം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ആരംഭം മുതലുള്ള പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ഭാവിയിൽ സ്കൂളിന് എന്തൊക്കെ പ്രവർത്തിക്കാൻ കഴിയുമെന്ന് അവലോകനം നടത്തി. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ പൂർവ്വ വിദ്യാർത്ഥികൾ പിന്തുണ നൽകാനും, ഫെബ്രുവരി മാസത്തിൽ വീണ്ടും പൂർവ വിദ്യാർത്ഥികൾ ഒത്തുചേരാനും തീരുമാനിച്ചു സ്കൂളിലെ അധ്യാപകരായ മാർഗരറ്റ് മാനുവൽ ബിജു കെ ടി രഞ്ചു പി ജെ പൂർവവിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളായ മാത്യു ടി.എം, റെജി പി.ജെ, കുശൻ യു.എൻ, ബിന്ദു എം.ആർ, ബൈനോ, സിനീഷ്, ഷാജൻ സി. എം, ഷിജു വി.പി, അനീഷ് എം.ജി, മേരി സജി, ദീപാ തോമസ്, സീന എം.പി, രമ്യ പി.ജി, അക്ഷയ കൃഷ്ണ, അഭിഷേക്,  കിരൺ,  ധന്യ, സരിത എന്നിവർ സംസാരിച്ചു. അനഘ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സ്കൂൾ അധ്യാപകരോടൊപ്പം, പി.ടി.എയും പ്രദേശവാസികളും പൂർണപിന്തുണ നൽകി.



Author
Citizen Journalist

Fazna

No description...

You May Also Like