വീറോടെ വീര്യമോടെ സൂര്യയുടെ 'കങ്കുവാ'

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും 'കങ്കുവാ'  

ഫിലിം നിർമ്മാണ ഘട്ടത്തിൽ വൈറലായ, തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ. വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി സിനിമാ ലോകം നിരീക്ഷിക്കുന്നു.

Author
No Image
Journalist

Dency Dominic

No description...

You May Also Like