ഇനി മുതൽ മുഴുവൻ സമയ അധ്യയനം:അധ്യാപക സംഘടനകളുടെ യോഗം ഇന്ന്
- Posted on February 15, 2022
- News
- By Dency Dominic
- 326 Views
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്. സ്കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ മുഴുവന്‍സമയ അധ്യയനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് യോഗം.വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
കൃത്യമായ കൂടിയാലോചനകള്‍ നടത്താതെ മാര്‍ഗരേഖ തയ്യാറാക്കിയതില്‍ അധ്യാപക സംഘടനകള്‍ക്കുള്ള പ്രതിഷേധം മന്ത്രിയെ അറിയിക്കും. ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയതിലും ഓണ്‍ ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതിലും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വേണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കും.
