ഉത്സാഹത്തോടെ നെൽകൃഷി ആരംഭിച്ച് കർഷകർ
- Posted on September 13, 2021
- News
- By Deepa Shaji Pulpally
- 904 Views
ഓണപ്പാട്ടിൻന്റെയും, പൂവിളികളുടെയും സാന്നിധ്യത്തിൽ കൃഷിയിറക്കിയ വയലുകളിൽ പൊൻ കതിർ പ്രഭ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് കർഷകർ
2020 - വർഷത്തെ അപേക്ഷിച്ച് വയനാട് ജില്ലയിൽ ഇത്തവണ ഏറെ ഉത്സാഹത്തിലാണ് നെൽകൃഷി ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസത്തോടെ നടീൽ കഴിഞ്ഞ് വയലുകളിൽ കളകൾ പിഴുതു മാറ്റുന്ന 'ഇടയിളക്കൽ' ആരംഭിച്ചു.
വിത്തിട്ട് ആദ്യഘട്ടത്തിൽ മഴ കാര്യമായി ലഭിച്ചില്ല എങ്കിലും, ഇപ്പോൾ മഴ ലഭിച്ചതിനാൽ നെൽകൃഷി ഇറക്കിയ സന്തോഷത്തിലാണ് വയനാട് ജില്ലയിലെ ഓരോ കർഷകരും.
ഈ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായതിനിടയിലൂടെയാണ് കൃഷി ഇറക്കിയത് എങ്കിലും, നെല്ലിന് കൊയ്ത്ത് സമയത്ത് വില ലഭിക്കുകയാണെങ്കിൽ, ഏറെ ആശ്വാസമായിരിക്കുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.