കാടുകൾ താണ്ടി കോവിഡ് വാക്സിനുമായി പുൽപ്പള്ളി ആരോഗ്യവകുപ്പ്

വാക്സിനേഷൻ ഉറപ്പാക്കാൻ 13 - മൊബൈൽ ടീമുകളാണ് പുൽപ്പള്ളി ആരോഗ്യവകുപ്പ് സജ്ജമാക്കിയത്

കൊറോണ പ്രതിരോധ വാക്സിൻ ആദിവാസി മേഖലയിൽ മുഴുവൻ ആളുകൾക്കും നൽകി മാതൃകയാവുകയാണ് പുൽപ്പള്ളി ആരോഗ്യവകുപ്പ്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. അന്നുമുതൽ നല്ല പ്രവർത്തനമാണ് വയനാട് ജില്ലയിൽ ആരോഗ്യപ്രവർത്തകർ നടത്തുന്നത്.

ഓരോ തദ്ദേശസ്വയം ഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്‌സിൻ നൽകുന്നത്. പ്രത്യേകിച്ചും വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ, കൊണ്ട് വന്ന് പ്രതിരോധ വാക്സിൻ നൽകുന്നു. ഇതിൻപ്രകാരം ദുഷ്കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 13 - മൊബൈൽ ടീമുകളാണ് പുൽപ്പള്ളി ആരോഗ്യവകുപ്പ് സജ്ജമാക്കിയത്. തുടർന്ന് ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെ വാക്സിൻ നൽകി.


ഈ ഉദ്യമത്തിൽ ജില്ലാഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സേവനവും ലഭ്യമാക്കി. കൂടാതെ വാക്സിനേഷൻ എടുക്കാൻ വിമുഖത കാട്ടിയവർക്ക് അവബോധം നല്കിയാണ് ആദ്യം യജ്ഞം പൂർത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ,  ജില്ലാ പ്രോഗ്രാം മാനേജർ, ആർ.സി.എച് ഓഫീസർ,  പ്ലാനിംഗ് ഓഫീസർ എന്നിവരാണ് ജില്ലയിലെ വാക്സിനേഷൻ നേതൃത്വം നൽകിയത്.

ടെറോവ 'ബ്രാൻഡഡ് ഉൽപന്നങ്ങൾ ഇനി വിപണിയിലേക്ക്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like