സിമന്റ് യന്ത്രത്തിൽ കുടുങ്ങി മരിച്ച പത്തൊൻപതുകാരന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും;രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ച കമ്പനിയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും:മന്ത്രി വി ശിവൻകുട്ടി
- Posted on December 01, 2024
- News
- By Goutham prakash
- 214 Views
തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ
ഗ്രാമപഞ്ചായത്തിൽ വെളയനാട് പ്രവർത്തിച്ചു
വരുന്ന ATCON എന്ന സ്ഥാപനത്തിൽ
സിമന്റ്യന്ത്രത്തിൽ കുടുങ്ങി മരിച്ച
പത്തൊൻപതുകാരനായ അതിഥി
തൊഴിലാളിയുടെ കുടുംബത്തിന്
നഷ്ടപരിഹാരം ഉറപ്പാക്കാനുള്ളനടപടികൾ
കൈക്കൊണ്ടിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസവും
തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
അറിയിച്ചു.അപകടത്തിൽവർമാനന്ദ
കുമാർ എന്ന അതിഥി തൊഴിലാളിയുടെ
അപകടമരണമുണ്ടായതിന് പിന്നാലെ
തന്നെ ഇരിങ്ങാലക്കുട അസിസ്റ്റൻ്റ്ലേബർ
ഓഫീസർ സ്ഥാപനത്തിൽ നേരിട്ട് അന്വേഷണം
നടത്തുകയും വർമാനന്ദ കുമാറിന്റെ മൃതദേഹം
വിമാന മാർഗ്ഗംസ്വദേശമായ
ബീഹാറിലെത്തിക്കാൻ വേണ്ട നടപടി
സ്വീകരിക്കുകയും ചെയ്തു. കമ്പനി
തൊഴിലാളിയുടെ ആശ്രിതർക്ക് രണ്ടരലക്ഷം
രൂപ നൽകിയതായി ഇരിങ്ങാലക്കുട അസിസ്റ്റന്റ്
ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിശദമായ അന്വേഷണം നടത്തിയതിൽ അത്
രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ച കമ്പനി
ആണെന്ന് ഫാക്ടറീസ് ആന്റ്ബോയിലേഴ്സ്
വകുപ്പ് കണ്ടെത്തുകയും കമ്പനി മേധാവികൾക്ക്
എതിരെ സുരക്ഷാ ലംഘനത്തിന് മൂന്ന്
പ്രോസിക്യൂഷൻ കേസ്ഫയൽ ചെയ്യുകയും
ചെയ്തിട്ടുണ്ട്.ഇരിങ്ങാലക്കുട അസിസ്റ്റന്റ്
ലേബർ ഓഫീസർ അവിടം സന്ദർശിച്ചതിന്റെ
പശ്ചാത്തലത്തിൽതൃശൂർ ജില്ലാ ഓഫീസർക്ക്
റിപ്പോർട്ട് നൽകുകയും കമ്പനി
മേധാവികളുമായി ചർച്ച ചെയ്തതിൽ
ഇൻഷുറൻസ് കമ്പനിയുമായിചേർന്ന്
നഷ്ടപരിഹാരം നൽകുന്നതിന് നടപടി
സ്വീകരിക്കുമെന്ന് സ്ഥാപന മേധാവികൾ
ഉറപ്പ് നൽകുകയും ചെയ്തു. തൊഴിൽവകുപ്പ്
ഈ വിഷയത്തിൽ വീണ്ടും ഹിയറിംഗ്
വച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
