വിദ്യാർത്ഥികൾ സംസ്കാരീക പ്രതിരോധം കൂടി നടത്തണം, പ്രശസ്ത കലാകാരൻ എം.കെ. റെയ്ന.
- Posted on June 28, 2025
- News
- By Goutham prakash
- 137 Views
സി.ഡി. സുനീഷ്.
കലുഷിതമായ ഇരുൾ കാലത്ത് വിദ്യാർത്ഥികൾ സംസ്കാരീക പ്രതിരോധം കൂടി
തീർക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് പ്രശസ്ത കലാകാരനും നാടക പ്രവർത്തകൻമായ എം.കെ. റെയ്ന പറഞ്ഞു.
സംസ്കാരിക പ്രവർത്തനത്തിൽ നാടകം മാത്രമല്ല എല്ലാ കലാമാധ്യമങ്ങളും പ്രയോജനപ്പെടുത്തണമെന്ന്, എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിനായി കോഴിക്കോടെത്തിയ എം.കെ. റെയ്ന,,എൻ. മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
യുദ്ധവും, ഫാസിസവും നിറഞ്ഞ ഇക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും പ്രക്ഷോഭത്തിനായി സംസ്കാരീക കലാ മാധ്യമങ്ങൾ കൂടി പ്രയോജനപ്പെടുത്തണം.
പലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് പതാകയുടെ മാതൃകയിലുള്ള സ്കാർഫണിഞ്ഞാണ് റെയ്ന എസ്.എഫ്.ഐ.
സമ്മേളനത്തിനെത്തിയത്.
മുതിർന്ന നാടക കലാകാരൻ എം കെ റെയ്‌നയുടെ ഓർമ്മക്കുറിപ്പുകൾ, സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ അദ്ദേഹത്തിന്റെ കലയെ എങ്ങനെ സ്വാധീനിച്ചുവെന്ന് കാണിക്കുന്നു.
"നായകനെ ആവശ്യമുള്ള നാടാണ് ദുഃഖം." നായകന്മാരെ ആരാധിക്കുന്ന ഒരു രാജ്യത്ത് ജർമ്മൻ നാടകകൃത്ത് ബെർടോൾഡ് ബ്രെഹ്റ്റ് പറഞ്ഞത് പ്രാവർത്തികമാക്കാനാണ് മഹാരാജ് കൃഷ്ണ റെയ്‌ന ഇഷ്ടപ്പെടുന്നത്. വർഷങ്ങളായി, പരിചയസമ്പന്നനായ നാടകപ്രവർത്തകൻ തന്റെ ബോധ്യത്തെ സൗമ്യമായ പുഞ്ചിരിയോടെ പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിൽ സാമൂഹിക-രാഷ്ട്രീയ മാറ്റത്തിന് ഒരു ഉത്തേജകമായി സംസ്കാരത്തെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതം സാമൂഹ്യ പ്രതിബദ്ധതയും നന്മയും ചേർത്ത് പിടിച്ച് ആക്ടിവിസ്റ്റായാണ് റൈനയുടെ ജീവിത വഴികൾ, ഈ വാർദ്ധക്യത്തിലും മുന്നോട്ട് പോകുന്നത്.
