ഒല്ലൂരിൽ കിഴങ്ങുവർഗ്ഗ വിളകളുടെ പദ്ധതി




കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സി.എ ആർ- കേന്ദ്ര കിഴങ്ങു വർഗവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ,കൃഷിവകുപ്പ്, ഒല്ലൂർ കൃഷി സമൃദ്ധി എഫ് പി സി, ഒല്ലൂർ പട്ടികജാതി സഹകരണ സംഘം  എന്നിവയുമായി ചേർന്ന് 2024-25 വർഷത്തെ കിഴങ്ങുവർഗ്ഗ വിളകളുടെ വികസന പരിപാടിയും ഉല്പന്നങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.  തൃശ്ശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങ് കേരള റവന്യൂവകുപ്പ് മന്ത്രി  . കെ.രാജൻ ഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോയ കിഴങ്ങു വർഗ്ഗ വിളകളെ സംരക്ഷിച്ചു അതതു പ്രദേശങ്ങളിൽ നിലനിർത്തേണ്ടതിന്റെ അദ്ദേഹം പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഔഷധഗുണമുള്ള കിഴങ്ങുവിളകളെ പ്രത്യേകം സംരക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷ്യയോഗ്യമായ കിഴങ്ങു വർഗ്ഗങ്ങളുടെ ഇലകളെ പോഷകാഹാരം എന്ന നിലയിൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മൂല്യവർദ്ധനവ് കർഷകന് വരുമാനം കൂടുതൽ ലഭിക്കുന്നതിന് സഹായിക്കും എന്നതിനാൽ അത്തരം സംരംഭങ്ങൾ കർഷക കൂട്ടായ്മകൾ കൂടുതലായി ഏറ്റെടുക്കുനത്തിനു മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. 

ICAR- CTCRI പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി പ്രദേശത്തെ പട്ടികജാതി വിഭാഗക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഐസിഎആർ-സി.ടി.സി.ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും പട്ടികജാതി ഉപപദ്ധതിയുടെ മുഖ്യ  കോർഡിനേറ്ററുമായ ഡോ. കെ. സുനിൽകുമാർ പരിപാടിയെക്കുറിച്ചുള്ള വിശദീകരണം നൽകി.  കിസാൻ സമൃദ്ധി അവാർഡ് ജേതാവായ ഡോ. പുഷ്പലതയെ ചടങ്ങിൽ ആദരിച്ചു  

പരിപാടിയിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട കിഴങ്ങുവിളകളുടെ നടീൽ സാമഗ്രികളും, രാസവളങ്ങൾ, ജൈവകീടനാശിനികൾ, ജൈവവളങ്ങൾ തുടങ്ങിയ വിവിധ കാർഷിക ഉൽപന്നങ്ങളും വിതരണം ചെയ്തു.  മെച്ചപ്പെട്ട കിഴങ്ങുവിളകളുടെ സാങ്കേതികവിദ്യകൾ, മൂല്യവർദ്ധനവ്, ഐസിഎആർ-സിടിസിആർഐയുടെ സംരംഭകത്വ സാധ്യതകൾ എന്നിവയും കർഷകർ, എസ്എച്ച്ജികൾ തുടങ്ങിയവയുടെ പ്രദർശനങ്ങളും വിവിധ പങ്കാളികളുടെ പ്രയോജനത്തിനായി പരിപാടിയിൽ സംഘടിപ്പിച്ചു. CTCRI സയന്റിസ്റ്റുമാരായ ഡോ. എം. എസ്. സജീവ്, ഡോ. ഈ. ആർ. ഹരീഷ്, ഡോ. എസ്.എൻ. രഹ്ന എന്നിവർ കർഷക സംവാദത്തിൽ പങ്കെടുത്തു.  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം. എസ്. സജീവ്ന കൃതജ്ഞത രേഖപ്പെടുത്തി.

Author

Varsha Giri

No description...

You May Also Like