ബിനാലെയിൽ നിന്നും വിവാദ ചിത്രം പിൻവലിച്ചു.

ഒരു കലാസൃഷ്ടിയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെത്തുടർന്ന് കൊച്ചി-മുസിരിസ് ബിനാലെ 2025 ൻ്റെ ഭാഗമായ 'ഇടം' പ്രദർശന വേദിയായ ഗാർഡൻ കൺവെൻഷൻ സെന്റർ,  അധികൃതരുടെ നിർദ്ദേശാനുസരണം അടച്ചിട്ടിരുന്നു. തുടർന്ന് സബ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു.  പൊതുജനവികാരം മാനിച്ചും പൊതുനന്മ കണക്കിലെടുത്തും പ്രസ്തുത ചിത്രം പ്രദർശനത്തിൽ നിന്ന് പിൻവലിക്കാൻ 'ഇട'ത്തിന്റെ ക്യൂറേറ്ററും ബന്ധപ്പെട്ട കലാകാരനും തീരുമാനിച്ചു. ആവിഷ്കാര - ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷൻ അവരുടെ  തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, ആ കലാസൃഷ്ടി ഇനി പ്രദർശനത്തിനുണ്ടാകില്ലെന്നും വേദി  പൊതുജനങ്ങൾക്കായി വീണ്ടും തുറന്നതായും അറിയിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like