എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
- Posted on March 03, 2025
- News
- By Goutham prakash
- 203 Views
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. അതേസമയം സിബിഐ അന്വേഷണം ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിന് നീതി കിട്ടുമെന്നും കേരള പോലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഹർജി തള്ളിയത്തിൽ നിരാശയുണ്ട്. കൂടുതൽ നിയമനടപടിയെ കുറിച്ച് കുടുംബം ആലോചിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു.
