വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർഥി ഖുശ്ബു?
- Posted on June 22, 2024
- News
- By Arpana S Prasad
- 221 Views
കെ അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്
വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്ന് തമിഴ്‌നാട്ടിൽ ആവശ്യം. കെ അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മലയാളവും തമിഴും സംസാരിക്കാനറിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാർത്ഥിയും പ്രിയങ്കയുടെ ശക്തയായ എതിരാളിയുമാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിലെ പോസ്റ്റുകൾ.
അതേസമയം, കന്നി മത്സരത്തിനായി പ്രിയങ്ക കേരളത്തിലെത്തുന്നതിൻ്റെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ്.സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്.
