കൗമാര ആത്മഹത്യകളിൽ സമൂഹത്തിനുള്ള പങ്ക് - ഷിബു കുറുമ്പേമഠം
- Posted on July 13, 2021
- Ezhuthakam
- By Deepa Shaji Pulpally
- 596 Views
ആത്മഹത്യകൾക്ക് പരിഹാരമായി യുവജനങ്ങളുടെ ഒപ്പം താങ്ങായി, കരുത്തായി ചേർന്ന് മാതാപിതാക്കളും, സമൂഹവും എങ്ങനെയെല്ലാം പ്രവർത്തിക്കേണ്ടതുണ്ട് എന്ന് ശ്രീ.ഷിബു കുറുമ്പേമഠം നമ്മോട് സംസാരിക്കുന്നു.
കേരളത്തിൽ നടന്ന കൗമാര ആത്മഹത്യകളിൽ ഏറിയപങ്കും പെൺകുട്ടികളാണ് ചെയ്തിരിക്കുന്നത്.
ആൺകുട്ടികൾക്ക് കുടുംബത്തിൽനിന്നും, സമൂഹത്തിൽനിന്നും പരിഗണന കുറഞ്ഞു വരുന്നതിനാൽ തങ്ങളിൽ തന്നെ ഒതുങ്ങിക്കൂടുന്ന പ്രവണതയും കണ്ടുവരുന്നു.
"നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക" (Known Your Child ) എന്ന പ്രൊജക്ടുമായി വയനാട് ജില്ല KYC മോട്ടിവേറ്റർ ആയ ശ്രീ.ഷിബു കുറുമ്പേമഠം നടത്തിയ അന്വേഷണത്തിൽ ഈ വസ്തുത തിരിച്ചറിയാൻ കഴിയുന്നു.
സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽ പെട്ടുള്ളതും, അപക്വമായ സ്നേഹ ബന്ധങ്ങളിൽ പെട്ടതും, സമൂഹത്തിന്റെയും, മാതാപിതാക്കളുടേയും ഒരു പരിധി വരെയുള്ള അനാവശ്യ ഇടപെടലുകളുമാണ് ചില കൗമാര ആത്മഹത്യയുടെ കാരണം എന്നും അന്വേഷണത്തിൽ നിഴലിച്ചു കാണുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.
ആത്മഹത്യകൾക്ക് പരിഹാരമായി യുവജനങ്ങളുടെ ഒപ്പം താങ്ങായി, കരുത്തായി ചേർന്ന് മാതാപിതാക്കളും, സമൂഹവും എങ്ങനെയെല്ലാം പ്രവർത്തിക്കേണ്ടതുണ്ട് എന്ന് ശ്രീ.ഷിബു കുറുമ്പേമഠം നമ്മോട് സംസാരിക്കുന്നു.