തീവ്ര ന്യുന മര്‍ദ്ദം: അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- Posted on February 01, 2023
- News
- By Goutham Krishna
- 219 Views

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദംസ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം ഇന്ന് (ഫെബ്രുവരി 1) ഉച്ചക്ക്‌ശേഷം ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യത ഇതിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.