ഇനി ലക്ഷ്യം സൂര്യൻ; രഹസ്യങ്ങളറിയാൻ ആദിത്യ L1

സൂര്യനിലെ രഹസ്യങ്ങളറിയാൻ ആദിത്യ L1

ചന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് ശേഷം ആദിത്യ L1 വിജയകരമായി വിക്ഷേപിച്ച്  ISRO. സൂര്യനിലെ രഹസ്യങ്ങളറിയാൻ പിഎസ്എൽവി - സി57 റോക്കറ്റിലാണ് ആദിത്യ L1 ന്‍റെ കുതിപ്പ്. ആദ്യ സൗരദൗത്യത്തിന്റെ ആവേശത്തിലാണ്  രാജ്യത്തിലെ ജനങ്ങൾ. സൂര്യന്റെ ഫോട്ടോസ്പിയർ, ക്രോമോസ്പിയർ, കൊറോണ എന്നിവയെ കുറിച്ച പഠിക്കുകയാണ് ആദിത്യ  L1 ന്‍റെ പ്രധാന ലക്ഷ്യം. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യൻ സൃക്ഷ്ടിക്കുന്ന മാറ്റങ്ങളും പഠനവിധേയമാക്കുന്നുണ്ട്. 7 പേലോഡുകളും കൂടി ഉൾപ്പെടുന്നതാണ് ആദിത്യ L1. 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവില നിന്നുമാണ് ആദിത്യ L1 സൂര്യനെ പഠിക്കുക. 4 മാസം കൊണ്ട്, 4 തവണ ഭ്രമണപഥം  ഉയർത്തിയാകും  ഈ ബിന്ദുവിലേയ്ക് ആദിത്യ L1 എത്തുക. തുടർന്ന് 5 വർഷത്തോളം നീണ്ടു നിൽക്കുന്ന പഠനമായിരിക്കും ആദിത്യ L1 നടത്തുക. ചന്ദ്രയാൻ 3 പോലെ ആവേശമാവുകയാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L1.  

Author
No Image
Journalist

Dency Dominic

No description...

You May Also Like