സെറിബ്രല്‍ പാള്‍സി ദേശീയ വനിതാ ഫുട്ബോള്‍ ടീം പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും
- Posted on August 03, 2025
- News
- By Goutham prakash
- 63 Views

സ്വന്തം ലേഖകൻ
ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.എഫ്.സി.പി.എഫ് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് സെറിബ്രല്‍ പാള്‍സി ഫുട്ബോളില്‍ പങ്കെടുക്കുന്ന ദേശീയ വനിതാ ടീമിന്റെ പ്രഖ്യാപനം ഇന്ന് (ആഗസ്റ്റ് 3) പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ എട്ടിന് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യാതിഥിയാകും.
ആറംഗ ദേശീയ വനിതാ ടീമില്‍ ജില്ലയില്‍നിന്നുള്ള അവന്തിക വിനോദ്, വ്രജസൂര്യ, നിയ ഫാത്തിമ എന്നിവര്‍ക്കുള്ള യാത്രയയപ്പും കുട്ടികള്‍ക്കുള്ള ജേഴ്സി വിതരണവും ചടങ്ങില്‍ നടക്കും. Buimerc India Foundation ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.