നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:

ജൂൺ 19 ന് പൊതുഅവധി 

സ്വന്തം ലേഖിക. 


നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി പ്രഖ്യാപിച്ചു. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

       ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ  ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തന്‍ യു. ഖേല്‍കർ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like