വയനാട് ജില്ലയിലെ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
- Posted on December 06, 2022
- News
- By Goutham prakash
- 375 Views

സ്നേഹജ്വാല സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃപാലയ സ്കൂളിൽ വച്ച് ക്രിസ്മസ് ആഘോഷം നടത്തി. സൊസൈറ്റിയുടെ കീഴിൽ പ്രേവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ഷന്താൾ വോയ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി സൊസൈറ്റിയുടെ പ്രസിഡന്റ് സിസ്റ്റർ അൻസ്മരിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൻസീന അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ഷിബു ടി.യു ക്രിസ്മസ് സന്ദേശം നൽകി. സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സഹായനിധിയുടെ ആദ്യ നറുക്കെടുപ്പ് പ്രസ്തുത വേദിയിൽ നടന്നു. സൊസൈറ്റിയുടെ ഡയറക്ടർ സിസ്റ്റർ ടെസീന, ലീമ വരിക്കമാക്കൽ, ലീലാമ്മ കുരുപ്ലാക്കൽ,ശl ജോസീന ജോൺ എന്നിവർ സംസാരിച്ചു.