ബാലാവകാശ കമ്മിഷൻ കലോത്സവ വേദികൾ സന്ദർശിച്ചു
- Posted on January 04, 2025
- News
- By Goutham prakash
- 261 Views
ബാലാവകാശ കമ്മിഷൻ സ്കൂൾ കലോത്സവ വേദികൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ ബി. മോഹൻകുമാർ ഡോ.എഫ്. വിൽസൺ കെ.കെ. ഷാജു എന്നിവരാണ് വേദികൾ സന്ദർശിച്ചത്. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് സ്ഥാപിച്ചിട്ടുള്ള പുത്തരിക്കണ്ടത്തെ ക്രമീകരണങ്ങൾ കമ്മിഷൻ വിലയിരുത്തി. വേദികളിൽ കുട്ടികൾക്കുള്ള സൗകര്യങ്ങൾ ശുചിമുറി എന്നിവ കമ്മീഷൻ പരിശോധിച്ചു. വിവിധ വേദികളിലെ സുരക്ഷിതത്വം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ക്രമീകരണങ്ങളിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
